NRI
ബേൺ: സ്വിറ്റ്സര്ലന്ഡില് പൂര്ണമായും ചിത്രീകരിച്ച "ഹാപ്പി ടു ഷെയർ' എന്ന മലയാളം ഹ്രസ്വചിത്രം പുറത്തിറങ്ങി. 32 മണിക്കൂറിനുള്ളില് ചിത്രീകരണം പൂര്ത്തിയാക്കിയ ഈ ചിത്രം ലളിതമായൊരു ആശയവുമായിട്ടാണ് പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുന്നത്.
ഒരു വ്യക്തിയുടെയും അയാള് ജീവിക്കുന്ന ചുറ്റുപാടുകളുടെയും ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം, വ്യക്തിത്വം, ധാരണ, മറ്റുള്ളവരുമായി നമ്മള് പങ്കുവയ്ക്കാന് തെരഞ്ഞെടുക്കുന്ന കാര്യങ്ങള് എന്നിവയെക്കുറിച്ച് ചിന്തിപ്പിക്കുന്നു.
ജിക്കു വര്ഗീസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ റോബിന് ആറ്റിങ്കരയും നീന വര്ഗീസും ചേര്ന്നാണ് ഒരുക്കിയത്. ഛായാഗ്രഹണം മിഥുന് ജോണ്സണ്.
ശബ്ദ ഡിസൈന് & മിക്സിംഗ് അശ്വിന് ദിനേശ്. ഫോളി & ഇഫക്ട്സ് എഡിറ്റിംഗ് ഐശ്വര്യ ലാഡോള്. സംഗീതം: എം.എസ്. യദുകൃഷ്ണ. എഡിറ്റിംഗ് ജിക്കു വര്ഗീസ്. അഭിനേതാക്കള്: ജാന്സി കലയംതാനം, അലക്സ് പട്ടുപാറ, റോബിന് ആറ്റിങ്കര.
District News
കോഴിക്കോട്: സിവൈഎംഎ മുഖപത്രമായ കാത്തലിക് വോയ്സ് കോഴിക്കോട് ആര്ച്ച്ബിഷപ്പ് ഡോ. വര്ഗീസ് ചക്കാലക്കല് പ്രകാശനം ചെയ്തു.
വികാര് ജനറാള് മോണ്. ജെന്സണ് പുത്തന്വീട്ടില് ഏറ്റുവാങ്ങി. സിവൈഎംഎ പ്രസിഡന്റ് ജിയോ ജയ്സണ്, ട്രഷറര് പി.എ.അഗസ്റ്റിന്, ചീഫ് എഡിറ്റര് ജോസി ചുങ്കത്ത്, സബ് എഡിറ്റര്മാരായ സുനില് വര്ഗീസ്, എന്.ജെ. ആന്റണി, സിവൈഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള് എന്നിവര് പങ്കെടുത്തു.
Kerala
തിരുവനന്തപുരം: ഭിന്നശേഷി കുട്ടികൾക്ക് തുല്യാവസരം ഉറപ്പാക്കുമെന്നതുൾപ്പെടെ വാഗ്ദാനം ചെയ്ത് സംസ്ഥാനം ഭിന്നശേഷി സൗഹൃദ വിദ്യാലയം സംബന്ധിച്ച കരട് നയരേഖ പുറത്തിറങ്ങി.
കുട്ടിക്ക് നൽകേണ്ട പിന്തുണ തീരുമാനിക്കുന്പോൾ കുട്ടിയുടെ പ്രവർത്തനപരവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾക്ക് മുൻഗണന നൽകുമെന്നും കരടിൽ പറയുന്നു.
അടിസ്ഥാന വിദ്യാഭ്യാസ പിന്തുണ, സുരക്ഷയ്ക്ക് ആവശ്യമായ സഹായം എന്നിവ സമയബന്ധിതമായി ലഭ്യമാക്കും.
National
കോൽക്കത്ത: വിശുദ്ധ മദർ തെരേസയുടെ ജീവിതവും പ്രേഷിതപ്രവർത്തനങ്ങളും ദൃശ്യവത്കരിക്കുന്ന ‘മദർ തെരേസ-പ്രോഫറ്റ് ഓഫ് കംപാഷൻ’ എന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി പുറത്തിറങ്ങി.
വിശുദ്ധ മദർതെരേസയുടെ തിരുനാൾ ദിനമായ ശനിയാഴ്ച കോൽക്കത്ത അതിരൂപതയുടെ നേതൃത്വത്തിൽ പാർക്ക് സ്ട്രീറ്റിലെ സെന്റ് സേവ്യേഴ്സ് കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ആർച്ച്ബിഷപ് ഡോ. ഏലിയാസ് ഫ്രാങ്ക് ഡോക്യുമെന്ററിയുടെ പ്രകാശനം നിർവഹിച്ചു.
തുടർന്ന് ആദ്യ പ്രദർശനം നടന്നു. മുതിർന്ന മാധ്യമപ്രവർത്തകനായ ആന്റോ അക്കരയാണ് ഡോക്യുമെന്ററി നിർമിച്ചിരിക്കുന്നത്. ഇൻഡോറിലെ ‘ആത്മദർശൻ ടിവി’യുടെ പിന്തുണയോടെയാണ് 66 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി പൂർത്തിയാക്കിയത്.
മാധ്യമപ്രവർത്തകനായ ആന്റോ അക്കരയുടെ മദർ തെരേസയോടുള്ള അടങ്ങാത്ത ആദരവാണ് ഈ സംരംഭത്തിനു പിന്നിലെന്ന് ആർച്ച്ബിഷപ് ഡോ. ഏലിയാസ് ഫ്രാങ്ക് പറഞ്ഞു. നിർമാണത്തിന്റെ നിർണായകഘട്ടത്തിൽ കംപ്യൂട്ടറിലെ വിവരങ്ങൾ നഷ്ടപ്പെട്ടിട്ടും പിന്മാറാതെ ഈ ദൗത്യം പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തെ ആർച്ച്ബിഷപ് പ്രശംസിച്ചു.
തനിക്ക് 33 വയസ് മാത്രമുള്ളപ്പോൾ 1995ൽ മദർ തെരേസ നൽകിയ സമഗ്രമായ ഒരു അഭിമുഖമാണ് ഈ യാത്രയുടെ തുടക്കമെന്ന് ആന്റോ അക്കര അനുസ്മരിച്ചു. അതിനുശേഷം അന്താരാഷ്ട്ര റിപ്പോർട്ടിംഗിന്റെ ഭാഗമായി ഇരുപതിലധികം തവണ കോൽക്കത്ത സന്ദർശിച്ചിട്ടുണ്ട്. 1997ലെ മദർ തെരേസയുടെ സംസ്കാരച്ചടങ്ങുകൾ ഉൾപ്പടെ, സഭയുമായി ബന്ധപ്പെട്ട നിർണായക ഘട്ടങ്ങളിലെല്ലാം താൻ കോൽക്കത്തയിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മിഷനറീസ് ഓഫ് ചാരിറ്റി രൂപീകൃതമായി 75 വർഷം തികയുന്ന വേളയിലാണ് ഇത്തരമൊരു ഡോക്യുമെന്റി എന്ന ആശയം താൻ മുന്നോട്ടുവച്ചത്. സഭാധികൃതർ തന്റെ വ്യക്തിപരമായ ഈ സംരംഭത്തിന് പൂർണ സമ്മതം നൽകുകയായിരുന്നു. ഈ സ്വപ്നം സാക്ഷാത്കരിക്കാൻ പൂർണ പിന്തുണ നൽകിയ ഇൻഡോറിലെ ‘ആത്മദർശൻ ടിവി’യോട് കടപ്പെട്ടിരിക്കുന്നുവെന്നും ഡോക്യുമെന്ററി പരിചയപ്പെടുത്തിക്കൊണ്ട് ആന്റോ അക്കര കൂട്ടിച്ചേർത്തു.
മദർ തെരേസ ലോകത്തിനുമുന്നിൽ തുറന്നിട്ട കാരുണ്യത്തിന്റെ പ്രവാചക വഴിത്താരയെയാണ് ഈ ഡോക്യുമെന്ററിയിൽ ആഴത്തിൽ വിശകലനം ചെയ്യുന്നത്. കൂടാതെ, മദറിനെതിരേയുണ്ടായ വ്യാജ പ്രചാരണങ്ങളെയും മതപരിവർത്തന ആരോപണങ്ങളെയും ഡോക്യുമെന്ററി വസ്തുതാപരമായി പ്രതിരോധിക്കുന്നു.
1948ൽ പാറ്റ്ന, 1959ൽ ജാർഖണ്ഡ്, 1961ൽ ന്യൂഡൽഹി എന്നിവിടങ്ങളിലെ മദറിന്റെ ആദ്യകാല പ്രവർത്തനങ്ങളുടെ അപൂർവദൃശ്യങ്ങളും വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യെമൻ, നിക്കരാഗ്വ, ഗാസ, യുക്രെയ്ൻ തുടങ്ങിയ സംഘർഷമേഖലകളിൽ സഭയിലെ കന്യാസ്ത്രീകൾ നടത്തിയ സേവനങ്ങളും ത്യാഗങ്ങളും, പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായിയുടെ അനുഭവങ്ങൾ, മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു മദറിനെക്കുറിച്ച് പങ്കുവച്ച ഓർമകൾ എന്നിവയും ഡോക്യുമെന്ററിയിലുണ്ട്.
Business
കൊച്ചി: സിമ്പിള് എനര്ജിയുടെ ഇലക്ട്രിക് സ്കൂട്ടർ സിമ്പിള് വേവ് പുറത്തിറക്കി. ഇന്ത്യന് കുടുംബങ്ങള്ക്കായി രൂപകല്പന ചെയ്തിട്ടുള്ള സിമ്പിള് വേവ് എസ്, സിമ്പിള് വേവ്, സിമ്പിള് വേവ് പ്ലസ് എന്നീ നിരകളിലെ ആറു മോഡലുകളാണ് കമ്പനി വിപണിയിലെത്തിച്ചത്.
വ്യത്യസ്ത ബാറ്ററി ശേഷികള്, ഡിസ്പ്ലേ സാങ്കേതികവിദ്യകള്, കണക്റ്റഡ് സവിശേഷതകള് എന്നിവയുള്ളതാണ് സ്കൂട്ടറുകൾ. 5 കെഡബ്ല്യൂഎച്ച് ബാറ്ററി പായ്ക്ക് നല്കുന്ന സിമ്പിള് വേവ് പലസ്, 243 കിലോമീറ്റര് ഐഡിസി റേഞ്ചും മണിക്കൂറില് 90 കിലോമീറ്റര് പരമാവധി വേഗതയും നല്കുന്നുണ്ട്.
6.4 കെ ഡബ്ല്യുപിഎംഎസ്എം മോട്ടോറാണ് ഇതിലുള്ളത്. 243 കിലോമീറ്റര് വരെ ഐഡിസി റേഞ്ചുള്ള സിമ്പിള് വേവ് സ്കൂട്ടറിൽ 70 ലിറ്റര് വരെ സ്റ്റോറേജ് സ്പേസുണ്ട്. 1,09,999 രൂപ മുതലാണ് എക്സ് ഷോറൂം വില.
NRI
തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസത്തിന്റെ പാദമുദ്രകള് തിരുശേഷിപ്പായി തലയുയര്ത്തി നില്ക്കുന്ന വഴികളിലൂടെ അമേരിക്കൻ മലയാളി ഡോ. ജോര്ജ് എം. കാക്കനാട് നടത്തിയ വിശ്വാസ യാത്രയുടെ ഓര്മകള് അടയാളപ്പെടുത്തുന്ന "വിശ്വാസത്തിന്റെ ഏഴു വാതിലുകള്' പ്രകാശനം നിര്വഹിച്ചു.
ഗ്രന്ഥകാരന് ഏഴു രാജ്യങ്ങളിലൂടെ നടത്തി തീര്ഥാടനമാണ് ഈ യാത്രാ വിവരണ പുസ്തകത്തിന്റെ ഉള്ളടക്കം. തിരുവനന്തപുരത്ത് നടന്ന ചടങ്ങില് ഡോ. തോമസ് മാര് അത്തനാസിയസ് മെത്രാപ്പോലീത്ത കേന്ദ്ര ഗ്രാമ വികസന വകുപ്പില് ജോയിന്റ് സെക്രട്ടറിയായി വിരമിച്ച സന്തോഷ് മാത്യു ഐഎഎസിന് ആദ്യ പ്രതി നല്കിയാണ് പുസ്തക പ്രകാശനം നിര്വഹിച്ചത്.
കര്ദിനാള് മാര് ബസേലിയോസ് ക്ലിമ്മിസിന്റെ സാന്നിധ്യത്തില് നടന്ന ചടങ്ങില് എഴുത്തുകാരന് അടക്കം നിരവധി പ്രമുഖര് സന്നിഹിതരായിരുന്നു. ബിഹാര് കേഡറില് ചീഫ് സെക്രട്ടറി റാങ്കില് വിരമിച്ച ഉദ്യോഗസ്ഥനായ സന്തോഷ് മാത്യു ഐഎഎസ് തിരുവനന്തപുരം പട്ടം ഇടവകാംഗമാണ്.
തുര്ക്കി മുതല് അല്ബേനിയ വരെയുള്ള ഏഴു രാജ്യങ്ങളിലൂടെയുള്ള യാത്രയാണ് പുസ്തകത്തിന്റെ ഉള്ളടക്കം. സന്തോഷ് ജോര്ജ് കുളങ്ങരയാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിട്ടുളളത്. തുര്ക്കിയുടെ മണ്ണില് റോമാ സാമ്രാജ്യത്തിന്റെ ശേഷിപ്പുകളില് ഇന്നും മുഴങ്ങിനില്ക്കുന്ന ആദ്യകാല സഭകളുടെ പ്രാര്ഥനാധ്വനികളില് നിന്നാണ് പുസ്തകത്തിന്റെ തുടക്കം.
ഗ്രീസിലെ പാറക്കെട്ടുകള്ക്ക് മുകളില് ദൈവത്തോടടുത്ത് സ്ഥിതിചെയ്യുന്ന മെറ്റിയോറയിലെ ആശ്രമങ്ങളും അല്ബേനിയയിലെയും മറ്റ് കിഴക്കന് യൂറോപ്യന് രാജ്യങ്ങളിലെയും അതിപുരാതനമായ ദേവാലയങ്ങളും വായനക്കാര്ക്ക് പുതിയ അനുഭവം പകരുന്നതാണ്.
നൂറ്റാണ്ടുകളിലൂടെ പരീക്ഷണങ്ങളെയും അതിജീവിച്ച് നിലകൊണ്ട ക്രിസ്തീയ വിശ്വാസത്തിന്റെ ആഴമേറിയ ചരിത്രവും അതിന്റെ ജീവസുറ്റ ചൈതന്യവും അനുഭവവേദ്യമാകുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
ഏഴു രാജ്യങ്ങളിലൂടെയുള്ള സഞ്ചാരം കേവലം ഭൂമിശാസ്ത്രപരമായ ഒരു യാത്ര മാത്രമല്ല മറിച്ച് വിശ്വാസത്തിന്റെ ഉള്ളറകളിലേക്ക് കടുന്നു ചെല്ലുന്ന ഒരു തീര്ത്ഥാടനമായിരുന്നുവെന്ന് എഴുത്തുകാരന് പറുന്നു.
അവിടുത്തെ പ്രാര്ഥനാന്തരീക്ഷവും ദൈവസാന്നിധ്യവും നല്കിയ ആത്മീയ വെളിച്ചം വരുംകാല ജീവിത യാത്രയില് തനിക്ക് വഴികാട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രന്ഥകാരന് ഡോ. ജോര്ജ് എം. കാക്കനാട്
പത്രപ്രവര്ത്തകനും എഴുത്തുകാരനുമായ ഡോ. ജോര്ജ് എം. കാക്കനാട്ട് അമേരിക്കയില് താമസിക്കുന്ന പ്രവാസി മലയാളിയാണ്. "ആഴ്ചവട്ടം' പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. ഇപ്പോള് ആഴ്ചവട്ടം ഓണ്ലൈനിന്റഎ മുഖ്യപത്രാധിപര്.
സൈക്കോതെറാപിസ്റ്റായി ജോലി ചെയ്യുന്നു. യുഎസ് എയര്ഫോഴ്സില് ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വേള്ഡ് മലയാളി കൗണ്സിലിന്റെ സ്ഥാപകാംഗങ്ങളില് ഒരാള്.
അമേരിക്കയിലെ നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. ക്ലിനിക്കില് സൈക്കോളജിയില് പിഎച്ച്ഡി. പ്രവാസിരത്ന അവാര്ഡ് അടക്കം നിരവധി പുരസ്കാരങ്ങള് ലഭിച്ചിട്ടുണ്ട്.
നിലവില് സൗത്ത് ഇന്ത്യന് യുഎസ് ചേംബര് ഓഫ് കോമേഴ്സ് പ്രസിഡന്റ്, അമേരിക്കയിലെ സീറോമലങ്കര കത്തോലിക്കാ സഭ രൂപതയിലെ പാസ്റ്ററല് കൗണ്സില് അംഗം, നാഷണല് എക്സ്ചേഞ്ച് ക്ലബ് ബോര്ഡ് അംഗം, ദി അസോസിയേഷന് ഓഫ് ഇന്റര്നാഷണല് റിസര്ച്ചേഴ്സ് ഓഫ് ഇന്ത്യന് ഒറിജിന് യുഎസ്എ ചാപ്റ്റര് പ്രസിഡന്റ് തുടങ്ങിയ പദവികള് വഹിക്കുന്നു.
ഡെഡ്ലൈന്, നിരൂപക പ്രശംസ പിടിച്ചുപറ്റിയ മെക്സിക്കോ, യാത്രയും അന്വേഷണവും എന്നീ പുസ്തകങ്ങളുടെ രചയിതാവുമാണ്.
NRI
ഡാളസ്: മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ ചരിത്രവും പൈതൃകവും വിശ്വാസവും ആരാധനാപാരമ്പര്യങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന "A Faith Journey: Milestones in the History of the Malankara Mar Thoma Syrian Church' എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു.
വടക്കേ അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മ പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം ഗ്രന്ഥം ഔദ്യോഗികമായി പ്രകാശനം ചെയ്തു.
ഡാളസിൽ നടന്ന MTVEA 18-ാമത് ഭദ്രാസന കോൺഫറൻസിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ചായിരുന്നു പ്രകാശന ചടങ്ങ്. ഗ്രന്ഥകാരനും ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മ ഇടവകാംഗവും വടക്കേ അമേരിക്ക ഭദ്രാസനത്തിന്റെ നിയമോപദേശകനും Legal Affairs Committee (LAC) അംഗവുമായ അഡ്വ. ലാൽ വർഗീസിനെ അഭിനന്ദിച്ചുകൊണ്ടാണ് തിരുമേനി ഗ്രന്ഥം പ്രകാശനം ചെയ്തത്.
മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ചരിത്രത്തെക്കുറിച്ച് സമഗ്രവും എന്നാൽ സംക്ഷിപ്തവുമായ ഒരു വിവരണം ഈ ഗ്രന്ഥം നൽകുന്നു. സഭയുടെ ചരിത്രം, പൈതൃകം, വിശ്വാസം, ആരാധനാക്രമം, പൊതുവായ ആരാധനാരീതി, ആചാരങ്ങൾ എന്നിവയ്ക്ക് ഗ്രന്ഥത്തിൽ പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്.
സഭയുടെ വിശ്വാസവും പൈതൃകവും മനസിലാക്കാനും സംരക്ഷിക്കാനും വരുംതലമുറകൾക്ക് കൈമാറാനും യുവതലമുറയെ പ്രാപ്തരാക്കുക എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രധാന ലക്ഷ്യമെന്ന് തിരുമേനി പറഞ്ഞു.
മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ ചരിത്രം സഭയുടെ അചഞ്ചലമായ വിശ്വാസത്തിന്റെയും നവീകരണ മനോഭാവത്തിന്റെയും സുവിശേഷമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് പൗരസ്ത്യ സഭയുടെ സമ്പന്നമായ പാരമ്പര്യത്തിൽ വേരൂന്നി നിൽക്കുന്നതിന്റെയും സാക്ഷ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ പൈതൃകം മനസിലാക്കുന്നത് വരുംതലമുറകൾക്ക് സഭയുടെ ഉത്ഭവവും വളർച്ചയും മാത്രമല്ല, സഭയെ രൂപപ്പെടുത്തിയ വിശ്വാസവും മൂല്യങ്ങളും ബോധ്യങ്ങളും മനസിലാക്കുന്നതിനും അനിവാര്യമാണെന്നും തിരുമേനി അഭിപ്രായപ്പെട്ടു.
NRI
ഹെറിഫോഡ്: പൊന്നിൻ ചിങ്ങമാസത്തിലെ പൊന്നോണത്തിന് ഹെറിഫോഡ് മലയാളികൾ അണിയിച്ചൊരുക്കിയ ഓണം മ്യൂസിക് ആൽബം ഗാന രചയിതാവ് ജെയ്സൺ ആറ്റുവായും ഗായകൻ ജോബി ജോണിയും ചേർന്ന് ഇന്ത്യൻ സൈന്യത്തിൽ വിശിഷ്ട സേവനം നടത്തി വിരമിച്ച വിമുക്ത ഭടൻ ജോർജ് വർഗീസിനെ കൊണ്ട് നിർവഹിപ്പിച്ചു.
തദവസരത്തിൽ ആൽബത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായ ഹെറിഫോഡിലെ കലാ പ്രതിഭകൾ പങ്കെടുത്തു. പ്രവാസ ഭൂമിയിലെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് നിർമിച്ച ഈ സംഗീതവിരുന്ന് കുറവുകൾ ഉൾക്കൊണ്ട് സ്വീകരിച്ചു പ്രോത്സാഹിപ്പിക്കുവാനും മലയാളിഎവിടെ ആയിരുന്നാലും അവന്റെ സംസ്കാരം മറ്റുള്ളവരിലേക്ക് പകർന്നുകൊടുക്കുന്നതിലും മറ്റുള്ളവരെചേർത്തുനിർത്തുന്നതിലും ഒരുപടിമുൻപിലാണെന്നും ജോർജ് വർഗീസ് ഓർമിപ്പിച്ചു.
മിഡിൽ ഈസ്റ്റ് വിഷനും മ്യൂസിക് ലിങ്കും ചേർന്നാണ് ആൽബം പുറത്തിറക്കിയിരിക്കുന്നത്. ഈ ഓണത്തിന് യുകെ മലയാളികൾക്ക് നൽകുന്ന ഓണ സമ്മാനമാണ് ശ്രാവണ സുധയെന്ന് സംഘാടകർ അറിയിച്ചു. ആൽബം സോഷ്യൽ മീഡിയയിൽ ലഭ്യമാണ്.
NRI
ദോഹ: ഓണാഘോഷങ്ങളുടെ ഭാഗമായി മീഡിയ പ്ലസ് പുറത്തിറക്കിയ പ്രത്യേക പ്രസിദ്ധീകരണം "ഓണവസന്തം' ദോഹയില് പ്രകാശനം ചെയ്തു. കല്ല്യാണ പന്തല് റസ്റ്റോറന്റില് നടന്ന ചടങ്ങില് ദോഹ ബ്യൂട്ടി സെന്റര് മാനേജിംഗ് ഡയറക്ടര് ഡോ. ഷീല ഫിലിപ്പിന് ആദ്യ കോപ്പി നല്കി ഇന്ത്യന് കള്ച്ചറല് സെന്റര് ഉപദേശക സമിതി ചെയര്മാന് പി.എന്. ബാബുരാജന് പ്രകാശനം നിര്വഹിച്ചു.
പ്രവാസലോകത്ത് മലയാളികളുടെ സാംസ്കാരിക പൈതൃകവും ആഘോഷങ്ങളുടെ തനിമയും പുതുതലമുറയിലേക്ക് പകര്ന്നുനല്കുന്നതില് ഇത്തരം പ്രസിദ്ധീകരണങ്ങള്ക്ക് ശ്രദ്ധേയമായ പങ്കുവഹിക്കാനാകുമെന്ന് ചടങ്ങില് സംസാരിച്ചവര് അഭിപ്രായപ്പെട്ടു.
ഓണം ഒരു ആഘോഷം എന്നതിനപ്പുറം സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുവയ്ക്കലിന്റെയും മാനവികതയുടെയും സന്ദേശമാണ് സമൂഹത്തിന് നല്കുന്നതെന്നും അവര് ചൂണ്ടിക്കാട്ടി. പ്രസിദ്ധീകരണം പ്രകാശനം ചെയ്ത പി.എന്. ബാബുരാജന് മീഡിയ പ്ലസിന്റെ വിവിധ സാമൂഹിക-സാംസ്കാരിക സംരംഭങ്ങളെ അഭിനന്ദിച്ചു.
പ്രവാസി സമൂഹത്തിന്റെ ആഘോഷങ്ങളും സാംസ്കാരിക പ്രവര്ത്തനങ്ങളും രേഖപ്പെടുത്തുകയും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ ഒരുമിപ്പിക്കുകയും ചെയ്യുന്ന പ്രസിദ്ധീകരണങ്ങള് കാലഘട്ടത്തിന്റെ സാംസ്കാരിക അടയാളപ്പെടുത്തലുകള് കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
Kerala
ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയിലെ പോസ്റ്ററിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചിത്രവും ഉൾപ്പെടുത്തി പുതിയ പോസ്റ്റർ തയാക്കി സംഘാടകർ. പ്രൂഫ് നോക്കാൻ കൊടുത്ത നോട്ടീസ് പ്രസിദ്ധീകരിച്ചതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്ന് കൾച്ചറൽ കമ്മിറ്റി വിശദീകരിച്ചു.
പോസ്റ്റർ തയാക്കിയതിൽ നോട്ടക്കുറവ് ഉണ്ടായെന്നും പ്രതിഷേധം ഇല്ലെന്നും കൊടിക്കുന്നിൽ സുരേഷ് എംപിയും പ്രതികരിച്ചു. നെഹ്റു ട്രോഫി ജലമേളയിൽ പങ്കെടുക്കുമെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി.
പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന പ്രചാരണങ്ങൾ കൊടിക്കുന്നിൽ സുരേഷ് തള്ളി. തനിക്ക് പ്രതിഷേധം ഇല്ല. പോസ്റ്റർ അച്ചടിച്ചവരുടെ ഭാഗത്തുണ്ടായ ജാഗ്രതക്കുറവായി മാത്രം കാണുന്നുവെന്നും എംപി പറഞ്ഞു.
NRI
ദോഹ: പ്രവാസി ഗ്രന്ഥകാരനും മാധ്യമ പ്രവര്ത്തകനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള് പരമ്പരയുടെ പന്ത്രണ്ടാം ഭാഗം പുസ്തകത്തിന്റെ പ്രകാശനം ഖത്തറിലെ റേഡിയോ മലയാളം സ്റ്റുഡിയോവില് നടന്നു.
സാമൂഹ്യ സാംസ്കാരിക വാണിജ്യ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തില് ഇന്ത്യന് കള്ച്ചറല് സെന്റര് അഡൈ്വസറി ബോര്ഡ് ചെയര്മാന് പി.എന്. ബാബുരാജന് പുസ്തകം പ്രകാശനം ചെയ്തു. ഏകദേശം 1,400 പുസ്തകങ്ങള് വായിച്ച ഖത്തറിലെ ബാലപ്രതിഭ ഇശാന് ഖാന് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.
ജീവിതവിജയത്തിനും വ്യക്തിത്വവികസനത്തിനും പ്രചോദനം നല്കുന്ന വിജയമന്ത്രങ്ങള് വിജയത്തിലേക്കുള്ള പ്രായോഗിക വഴികളും ജീവിതാനുഭവങ്ങളില് നിന്നുള്ള പാഠങ്ങളും പങ്കുവയ്ക്കുന്ന പരമ്പരയാണെന്ന് പി.എന്. ബാബുകരാജന് പറഞ്ഞു.
വായനയിലൂടെ അറിവിന്റെയും ചിന്തയുടെയും ലോകം വിപുലീകരിക്കുന്ന പുതുതലമുറയുടെ പ്രതിനിധിയായ ഇശാന് ഖാനെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ കാലിക വിഷയങ്ങളോട് സംവദിക്കുന്ന ബാല പ്രതിഭ മുഹമ്മദ് അമനേയും ചടങ്ങില് പ്രത്യേകം അഭിനന്ദിച്ചു.
ചടങ്ങില് ഡോ. ഷീല ഫിലിപ്പോസ് (എംഡി, ദോഹ ബ്യൂട്ടി സെന്റര്), ജോസ് ഫിലിപ്പ് (സിഇഒ, സെപ്രോടെക്), സത്യേന്ദ്ര പഥക് (ഖത്തര് ട്രിബ്യൂണ്), ഉവൈസ് ഉസ്മാന് (സിഇഒ, ദ വേ കോര്പറേറ്റ് സര്വീസസ്), ഗായിക സിതാര ഷാഫി, വിജയമന്ത്രങ്ങളുടെ അവതാരകന് റാഫി പാറക്കാട്ടില്, ജാസ്മിന് റാഫി എന്നിവര് ആശംസകള് നേര്ന്നു.
വിജയത്തെ കേവലം നേട്ടങ്ങളുടെ പട്ടികയായി കാണാതെ, ചിന്ത, ശീലം, ആത്മവിശ്വാസം, നിരന്തരമായ പരിശ്രമം, വായന, മാനുഷിക മൂല്യങ്ങള് എന്നിവയുടെ സമന്വയമായി അവതരിപ്പിക്കുകയാണ് വിജയമന്ത്രങ്ങള് പരമ്പരയെ സവിശേഷമാക്കുന്നതെന്നും ജീവിതത്തിലെ ചെറിയ അനുഭവങ്ങളില് പോലും വലിയ വിജയപാഠങ്ങള് കണ്ടെത്താനും അവ പ്രായോഗികമായി ജീവിതത്തില് കൊണ്ടുവരാനും ഈ പരമ്പര പ്രചോദനമാകുന്നുവെന്നും ചടങ്ങില് സംസാരിച്ചവര് അഭിപ്രായപ്പെട്ടു.
പുതുതലമുറയില് വായനാശീലം വളര്ത്തുന്നതിനും ജീവിതവിജയത്തെക്കുറിച്ച് പോസിറ്റീവായ ചിന്തകള് വളര്ത്തുന്നതിനും ഇത്തരം സംരംഭങ്ങള് നിര്ണായകമാണെന്നും ചടങ്ങില് പങ്കെടുത്തവര് അഭിപ്രായപ്പെട്ടു.
റേഡിയോ മലയാളം സിഇഒ അന്വര് ഹുസൈന് അധ്യക്ഷത വഹിച്ചു. റേഡിയോ മലയാളത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു പരിപാടിയാണ് വിജയമന്ത്രങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതം പറഞ്ഞു.
കോഴിക്കോട് കേന്ദ്രമായി പ്രവര്ത്തിക്കുന്ന ലിപി പബ്ലിക്കേഷന്സാണ് പുസ്തകത്തിന്റെ പ്രസാധകര്. ആര്ജെ ജിബിനായിരുന്നു പരിപാടിയുടെ അവതാരകന്.
Kerala
കൊച്ചി: താറാവ് ഫാമിന്റെ മറവിൽ എംഡിഎംഎ വിൽപന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരിവേട്ടയ്ക്കെത്തിയ എക്സൈസ് സംഘത്തെ പ്രതിയും കൂട്ടാളികളും ചേർന്ന് ആക്രമിച്ചു.
സംഭവത്തിൽ വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെ മൂന്ന് എക്സൈസ് ജീവനക്കാർക്ക് പരിക്കേറ്റു. ആക്രമണത്തിനു പിന്നാലെ മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയെ എക്സൈസിന്റെ കസ്റ്റഡിയിൽനിന്ന് ബലമായി മോചിപ്പിച്ച് കടത്തിക്കൊണ്ടുപോയി.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം തമ്മനം എകെജി നഗറിലായിരുന്നു സംഭവം. ആക്രമണത്തിൽ സിവിൽ എക്സൈസ് ഓഫീസർ ഷിയാസ്, ഡ്രൈവർ വിഷ്ണുകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ കനക എന്നിവർക്കാണു പരിക്കേറ്റത്. മൂവരും ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിൽ നാലു പേരെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. തമ്മനം എകെജി നഗർ സ്വദേശികളായ അഖിൽ, വിശാൽ, അജിത്ത്, അബിൻ ആന്റണി എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ആക്രമിച്ചതിനുമാണ് കേസ്.
എക്സൈസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട വൈശാഖ്, ഉദ്യോഗസ്ഥരെ ആക്രമിച്ച എകെജി നഗർ സ്വദേശി വിനീഷ് എന്നിവർക്കായി അന്വേഷണം ഊർജിതമാക്കി.
സംഭവദിവസം ഉച്ചയ്ക്ക് മെത്താഫെറ്റമിനുമായി പിടിയിലായ അക്ഷയ് കുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് മുഖ്യപ്രതിയായ വൈശാഖിനെക്കുറിച്ച് എക്സൈസിനു വിവരം ലഭിച്ചത്.
അറസ്റ്റിലായ അഖിലും അജിത്തും അക്ഷയും വൈശാഖുമായി ചേർന്ന് ഡൽഹിയിൽനിന്ന് 200 ഗ്രാം എംഡിഎംഎ എത്തിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ. അഭിരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തമ്മനത്തെത്തിയത്. താറാവ് ഫാമിനുള്ളിൽ എംഡിഎംഎ ഒളിപ്പിച്ചിട്ടുണ്ടെന്ന് അക്ഷയ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.
സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ഇവിടേക്കു ബൈക്കിലെത്തിയ വൈശാഖിനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ ഉദ്യോഗസ്ഥരെ തള്ളിമാറ്റി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് വൈശാഖിന്റെ അച്ഛനും സുഹൃത്തുക്കളും പ്രദേശവാസികളും സംഘടിച്ചെത്തി എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
സംഘർഷത്തിനിടെ നാട്ടുകാർ പ്രതിയെ ഉദ്യോഗസ്ഥരിൽനിന്നു ബലമായി മോചിപ്പിച്ച് സമീപത്തെ വീട്ടിലേക്കു മാറ്റുകയും പിന്നീട് അവിടെനിന്നു രക്ഷപ്പെടാൻ സൗകര്യമൊരുക്കുകയും ചെയ്തു. വിവരമറിഞ്ഞ് പാലാരിവട്ടം പോലീസ് സ്ഥലത്തെത്തി. കൂടുതൽ പോലീസ് എത്തിയാണു പ്രതികളെ കീഴടക്കിയത്.
Business
കൊച്ചി: മാധവന് നായകനാകുന്ന ‘ജിഡിഎന്’ ഇന്നുമുതല് പ്രദര്ശനത്തിനെത്തും. ലോകത്തുള്ള 32 രാജ്യങ്ങളില് അഞ്ചു ഭാഷകളിലായാണു പ്രദര്ശനം.
കേരളത്തില് ഉര്വശി തിയറ്റേഴ്സാണ് നൂറോളം തിയറ്ററുകളില് തമിഴ്, മലയാളം ഭാഷകളില് ചിത്രം പ്രദര്ശിപ്പിക്കുന്നത്.
ചിത്രത്തിന്റെ മ്യൂസിക് ലോഞ്ച് കഴിഞ്ഞദിവസം ലുലു മാളില് നടന്നു. സത്യരാജ്, ദുഷാര വിജയന്, വിജയ് യേശുദാസ്, സംവിധായകന് കൃഷ്ണകുമാര്, സിനിമറ്റോഗ്രാഫര് കെ. അരവിന്ദ്, സിദ്ധാര്ഥ് മേനോന്, നിത്യ മാമന്, ഷഫ്ന, ശിഖ സന്തോഷ് എന്നിവര് പങ്കെടുത്തു.
2022ലെ മികച്ച ഫീച്ചര് ഫിലിമിനുള്ള ദേശീയ പുരസ്കാരം ലഭിച്ച റോക്കട്രി: ദ് നമ്പി ഇഫക്റ്റ് എന്ന ചിത്രത്തിനുശേഷം വര്ഗീസ് മൂലന് പിക്ചേഴ്സ്, ട്രൈകളര് ഫിലിംസ്, മീഡിയ മാക്സ് എന്റര്ടൈന്മെന്റ്സ് എന്നിവ ചേര്ന്നൊരുക്കുന്ന ചിത്രമാണ് ജിഡിഎന്.
വര്ഗീസ് മൂലന്, വിജയ് മൂലന്, ആര്. മാധവന്, സരിത മാധവന് എന്നിവര് ചേര്ന്നാണു നിര്മിച്ചത്. രാജ്യത്തെ പ്രമുഖ എൻജിനിയറും സാങ്കേതികവിദഗ്ധനുമായിരുന്ന ഗോപാല്സ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ജീവിതവും ശാസ്ത്രജ്ഞനെന്ന നിലയില് അദ്ദേഹം നടത്തിയ പോരാട്ടങ്ങളുമാണ് ചിത്രം പറയുന്നത്.
മാധവനെ കൂടാതെ പ്രിയാമണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയന്, കനിഹ, ഷീല, കരുണാകരന്, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേന്, ജോണി വിജയ്, ജന്സണ് ദിവാകര്, ബ്രിജിഡ സാഗ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്.
NRI
ദോഹ: കാലിക്കറ്റ് യൂണിവേര്സിറ്റി അറബി വകുപ്പിലെ ഗവേഷകനായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ സ്പോക്കണ് അറബിക് ഫോര് എവരിഡേ പ്രകാശനം ചെയ്തു.
അറബി വകുപ്പില് നടന്ന ചടങ്ങില് യൂണിവേര്സിറ്റി സിണ്ടിക്കേറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി ഫോര് കോര്സസ് ആൻഡ് റിസര്ച്ച് ചെയര്മാന് പ്രഫസര് ടി.എന്. വാസുദേവനാണ് പുസ്തകം പ്രകാശനം ചെയ്തത്.
യൂണിവേര്സിറ്റി അറബി വകുപ്പ് മേധാവി പ്രഫസര് ടി.എ. അബ്ദുല് മജീദ് ആദ്യ പ്രതി ഏറ്റുവാങ്ങി. യൂണിവേഴ്സിറ്റി മുന് ഫിനാന്സ് ഓഫീസര് വി. അന്വര് വിശിഷ്ട അതിഥിയായിരുന്നു.
പ്രസാധകരായ എഡ്യൂമാര്ട്ട് പ്ലസ് മാനേജിംഗ് ഡയറക്ടര് മുജീബുറഹ്മാന്, ഓഫീസ് സുപ്രണ്ട് അബ്ദുല് ഷുക്കൂര്, ഗ്രന്ഥകാരന് അമാനുല്ല വടക്കാങ്ങര തുടങ്ങിയവർ സംബന്ധിച്ചു.
അറബി ഭാഷയുടെ ബാലപാഠം പോലുമറിയാത്തവര്ക്ക് അറബി ഭാഷയില് ദൈനംദിന കാര്യങ്ങള് സംസാരിച്ചു പഠിക്കുവാന് പരിശീലിപ്പിക്കുന്ന കൃതിയാണ് ഇത്.
അറബി പദങ്ങളുടെയും വാചകങ്ങളുടേയും ഉച്ഛാരണവും അര്ഥവും ഇംഗ്ലീഷില് നല്കിയ ഈ കൃതി കേരളത്തിനകത്തും പുറത്തും വിവിധ യൂണിവേഴ്സിറ്റികളിലെ കമ്യൂണിക്കേറ്റീവ് അറബിക് സിലബസില് ശുപാര്ശ ചെയ്യപ്പെട്ടതാണ്.
National
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിയിലേക്കു മാർച്ച് നടത്തിയതിന് പോലീസ് കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി, സമാജ്വാദി പാർട്ടി അധ്യക്ഷൻ ഖിലേഷ് യാദവ് അടക്കമുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത് മൂന്നു മണിക്കൂറിനുശേഷം ഇന്നലെ രാത്രി 9.40 ഓടെയാണു വിട്ടയച്ചത്. നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്നാണു സൂചന.
രാഹുൽ ഗാന്ധിയെ ഛത്രസാൽ സ്റ്റേഡിയത്തിലേക്കാണു പോലീസ് ബലമായി കൊണ്ടുപോയത്. ഇവിടേക്കും കോൺഗ്രസ് പ്രവർത്തകർ കൂട്ടമായെത്തി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം തുടരുമെന്നും വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കസ്റ്റഡിയിലെടുത്തശേഷം പ്രിയങ്ക ഗാന്ധിയെയും ചില നേതാക്കളെയും എത്തിച്ച മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിൽ രാത്രി ഒന്പതോടെ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയഗാന്ധി എത്തിയിരുന്നു.
International
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയുടെ സമാധാനസന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പുതിയ പുസ്തകം ‘ഡിസാംഡ് ആൻഡ് ഡിസാമിംഗ്: പീസ് ഈസ് എ ഗിഫ്റ്റ്’ പുറത്തിറങ്ങി.
സാർവത്രികസഭയുടെ അധ്യക്ഷനായി 2025 മേയ് എട്ടിന് തെരഞ്ഞെടുക്കപ്പെട്ടതു മുതൽ സമാധാനവുമായി ബന്ധപ്പെട്ട് മാർപാപ്പ നടത്തിയിട്ടുള്ള വിവിധ പ്രഭാഷണങ്ങളും സന്ദേശങ്ങളും അടിസ്ഥാനമാക്കി വത്തിക്കാൻ പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിൽ ലോകസമാധാനത്തിന് അണുവായുധങ്ങളല്ല മറിച്ച് നിരായുധീകരണമാണ് ആവശ്യമെന്ന് മാർപാപ്പ ഊന്നിപ്പറയുന്നു.
അലസാൻഡ്രോ ബാൻഫി എഡിറ്റ് ചെയ്ത ഈ പുസ്തകത്തിന്റെ ഇറ്റാലിയൻ പതിപ്പാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്.
Kerala
മാവേലിക്കര: സമൂഹമാധ്യമത്തിലൂടെ അറുനൂറ്റിമംഗലം സ്വദേശിയെയും മകളെയും അപകീര്ത്തിപ്പെടുത്തിയെന്ന പരാതിയില് നടന് വിനായകനെ മാവേലിക്കര പോലീസ് സ്റ്റേഷനില് വിളിച്ചുവരുത്തി മൊഴിയെടുത്തു വിട്ടയച്ചു.
വിനായകന്റെ ഫോൺ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പോസ്റ്റിട്ട സാഹചര്യം ഓര്മയില്ല എന്നാണ് വിനായകന് പോലീസിനോടു പറഞ്ഞിട്ടുള്ളതെന്നാണ് വിവരം. 2025 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം.
വിനായകനെതിരേ മോശം പരാമര്ശങ്ങള് ഉള്പ്പെടുത്തി ആരോ സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് അറുനൂറ്റിമംഗലം സ്വദേശിയായ യുവാവ് വിനായകന് അയച്ചുകൊടുത്തിരുന്നു.
വിനായകന് ഇതിന്റെ സ്ക്രീന്ഷോട്ട് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില് പോസ്റ്റ് ചെയ്തതോടെ നടന്റെ ആരാധകര് അറുനൂറ്റിമംഗലം സ്വദേശിക്കും മകള്ക്കുമെതിരേ സൈബര് ആക്രമണം നടത്തിയെന്നാണ് കേസ്.
ഇതേത്തുടര്ന്ന് അറുനൂറ്റിമംഗലം സ്വദേശി പോലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നല്കിയിരുന്നു. ബാലാവകാശ കമ്മീഷന്റെ നിര്ദേശത്തെ തുടര്ന്നാണ് പോലീസ് വിനായകനെതിരേ കേസെടുത്തത്
National
ന്യൂഡല്ഹി: 1999ല് ഒഡീഷയില് ഓസ്ട്രേലിയന് മിഷനറി ഗ്രഹാം സ്റ്റുവര്ട്ട് സ്റ്റെയിന്സിനെയും രണ്ടു ചെറിയ ആണ്മക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസില് ജീവപര്യന്തം തടവിലുള്ള ബജ്രംഗ്ദള് പ്രവര്ത്തകനായ ധാരാ സിംഗിന് ശിക്ഷായിളവ് നല്കുന്നു.
ഇതേ കേസില് ജീവപര്യന്തം തടവിലായിരുന്ന മറ്റൊരു പ്രതി മഹേന്ദ്ര ഹെംബ്രാമിനെ കഴിഞ്ഞ വര്ഷം ഏപ്രിലില് ജയിലില്നിന്നു വിട്ടയച്ചതിനു പിന്നാലെയാണു മുഖ്യപ്രതിയെയും വിട്ടയയ്ക്കുന്നത്.
ഗ്രഹാം സ്റ്റെയിന്സിനെയും അദ്ദേഹത്തിന്റെ പത്തും ആറും വയസു മാത്രം പ്രായമുള്ള രണ്ടു മക്കളെയും അതിക്രൂരമായി ചുട്ടുകൊന്ന കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന രവീന്ദ്ര പാല് എന്ന ധാരാ സിംഗിന്റെ ശിക്ഷാ ഇളവ് (റെമിഷന്) അപേക്ഷ പരിശോധിക്കുന്ന ശിക്ഷാ അവലോകന സമിതി ഓഗസ്റ്റ് 15നു മുമ്പായി തീരുമാനമെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി സുപ്രീംകോടതി വ്യക്തമാക്കി. ""അദ്ദേഹവും സ്വാതന്ത്ര്യദിനം ആഘോഷിക്കട്ടെ. അതിനു മുമ്പായി തീരുമാനമെടുക്കണം''- ജസ്റ്റീസുമാരായ മനോജ് മിശ്ര, വിജയ് ബിഷ്ണോയി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ധാരാ സിംഗിന്റെ ശിക്ഷായിളവ് അപേക്ഷ പരിശോധിക്കുന്ന സമിതി ആവശ്യപ്പെട്ട രേഖകള് ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ഒഡീഷ സര്ക്കാര് കോടതിയില് അറിയിച്ചു. അതിനാല് കേസ് പരിഗണിക്കുന്നത് അല്പകാലത്തേക്കു മാറ്റിവയ്ക്കണമെന്ന ഒഡീഷ സര്ക്കാരിന്റെ അഭ്യര്ഥന സ്വീകരിച്ചു ഒരു മാസത്തെ സമയം അനുവദിച്ചു.
കേസിന്റെ അടുത്ത പരിഗണന ഓഗസ്റ്റ് 19ലേക്കു മാറ്റി. അതിനിടെ, ബന്ധപ്പെട്ട സമിതി തീരുമാനമെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി ജസ്റ്റീസുമാരായ മിശ്രയും ബിഷ്ണോയും നല്കിയ ഒരു പേജുള്ള ഉത്തരവില് വ്യക്തമാക്കി.
International
അബുജ: നൈജീരിയയിലെ ഓയോ സംസ്ഥാനത്തുനിന്ന് സായുധസംഘം തട്ടിക്കൊണ്ടുപോയ 39 വിദ്യാർഥികളെയും അഞ്ച് അധ്യാപകരെയും 56 ദിവസത്തിനുശേഷം സൈനികനീക്കത്തിലൂടെ മോചിപ്പിച്ചു.
ദൗത്യത്തിനിടെ ഏതാനും സൈനികർക്കു ജീവൻ നഷ്ടപ്പെട്ടതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. ഒറിയർ ലോക്കൽ ഗവൺമെന്റ് പരിധിയിൽനിന്ന് ‘അൻസാരു’ എന്ന തീവ്രവാദി ഗ്രൂപ്പ് തട്ടിക്കൊണ്ടുപോയ ഇവർ 56 ദിവസത്തോളമാണ് കൊടുംകാട്ടിൽ ഭീകരരുടെ തടവിൽ കഴിഞ്ഞത്. മോചിപ്പിക്കപ്പെട്ടവർക്ക് ആവശ്യമായ വൈദ്യസഹായവും മാനസിക പിന്തുണയും നൽകിവരികയാണ്.
വിദ്യാർഥികളും അധ്യാപകരും സുരക്ഷിതരായി തിരിച്ചെത്തിയതിൽ ഓയോ രൂപത ബിഷപ് ഇമ്മാനുവൽ ബഡേജോയും കുട്ടികളുടെ മാതാപിതാക്കളും ആശ്വാസവും സന്തോഷവും പ്രകടിപ്പിച്ചു. ജീവൻ ബലിനൽകിയ സൈനികരുടെ കുടുംബങ്ങളെ ബിഷപ് അനുശോചനം അറിയിക്കുകയും ചെയ്തു.
Kerala
കൊച്ചി: സീറോമലബാർ ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി ഇൻ ഇന്ത്യ പുസ്തക പരമ്പരയിലെ ‘സ്പ്രെഡ് ഓഫ് ക്രിസ്റ്റ്യാനിറ്റി ഇൻ ഇന്ത്യ അപ് ടു എഡി 1500- ഡൈനാമിക്സ് ഓഫ് ഡിഫറൻസ്’എന്ന രണ്ടാം വാല്യം പ്രകാശനം ചെയ്തു.
കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന ചടങ്ങിൽ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പ്രകാശനം നിർവഹിച്ചു. മന്ത്രി സണ്ണി ജോസഫ് ആദ്യപ്രതി ഏറ്റുവാങ്ങി.
എഡി 1500 വരെയുള്ള കാലഘട്ടത്തിൽ ഭാരതത്തിൽ ക്രൈസ്തവവിശ്വാസം എങ്ങനെ വ്യാപിച്ചു എന്നതിനെക്കുറിച്ചുള്ള ആധികാരികവും അക്കാദമികവുമായ പഠനമാണ് ഗ്രന്ഥത്തിന്റെ ഉള്ളടക്കം.
യൂറോപ്യൻ അധിനിവേശത്തിനു മുന്പുതന്നെ ഭാരതീയ സംസ്കാരവുമായി ഇവിടത്തെ ക്രൈസ്തവസമൂഹം എങ്ങനെ ആഴത്തിൽ ഇടകലർന്നു ജീവിച്ചിരുന്നുവെന്നും പ്രാദേശികമായ വ്യതിയാനങ്ങളും സവിശേഷതകളും നിലനിർത്തിക്കൊണ്ടുതന്നെ വിശ്വാസവഴിയിൽ അവർ എങ്ങനെ മുന്നേറിയെന്നും പുസ്തകം ചരിത്രരേഖകളുടെ പിൻബലത്തോടെ സമഗ്രമായി ചർച്ച ചെയ്യുന്നുണ്ട്. സഭാ ചരിത്രകാരന്മാർക്കും ഗവേഷകർക്കും ഒരുപോലെ ഉപകാരപ്രദമായ രീതിയിലാണ് ഇതിന്റെ ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നത്.
ഫാ.ഡോ. പയസ് മലേക്കണ്ടത്തിൽ, ഡോ. കെ. എസ്. മാത്യു, ഫാ. ഡോ. ജെയിംസ് പുലിയുറുമ്പിൽ, ഫാ.ഡോ. ഫ്രാൻസിസ് തോണിപ്പാറ എന്നിവർ ചേർന്നാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. ചടങ്ങിൽ ബിഷപ് മാർ ടോണി നീലങ്കാവിലും ഫാ. ഡോ. പയസ് മലേക്കണ്ടത്തിലും ഗ്രന്ഥം പരിചയപ്പെടുത്തി സംസാരിച്ചു.
ഇന്ത്യയിലെ ക്രൈസ്തവപൈതൃകത്തെ ചരിത്രരേഖകളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം സഭാചരിത്ര പഠനരംഗത്തിനു വിലപ്പെട്ട സംഭാവനയാണ്. സീറോമലബാർ സഭയുടെ ചരിത്രപൈതൃകവും ഗവേഷണപാരമ്പര്യവും പുതിയ തലമുറയ്ക്ക് പകർന്നുനൽകുന്നതിൽ ഈ ഗ്രന്ഥപരമ്പര സുപ്രധാന പങ്ക് വഹിക്കുമെന്നും അവർ പറഞ്ഞു.
Education
തിരുവനന്തപുരം: എസ്എസ്എൽസി സേ (ജൂൺ 2026), ടിഎച്ച്എസ്എൽസി സേ (ജൂൺ 2026) പരീക്ഷകളുടെ ഫലം https://pareekshabhavan.kerala.gov.in, https://sslcexam. kerala.gov.in, https://thslc exam.kerala.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.
Business
പരവൂര്: വ്യവസായ സൗഹൃദപരമായ ലോജിസ്റ്റിക്സ് സംവിധാനങ്ങള് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഉദാരവത്കരിച്ച പുതിയ വാഗണ് ഡിസൈന് നയം റെയില്വേ ഉടന് പുറത്തിറക്കും.
അടുത്ത രണ്ടാഴ്ചയ്ക്കുള്ളില് പുതിയ നയം പ്രാബല്യത്തില് വരുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള് നല്കുന്ന സൂചന. ചരക്കുകളുടെ വൈവിധ്യത്തിനനുസരിച്ച് പ്രത്യേക വാഗണുകള് രൂപകല്പന ചെയ്യാനും വികസിപ്പിക്കാനും വ്യവസായ മേഖലയ്ക്ക് കൂടുതല് സ്വാതന്ത്ര്യവും വഴക്കവും നല്കുന്നതാണ് പുതിയ ചട്ടക്കൂട്.
റെയില്വേ വഴിയുള്ള ചരക്കുനീക്കം ഗണ്യമായി വര്ധിപ്പിക്കുന്നതിനൊപ്പം കൂടുതല് ബിസിനസ് സംരംഭങ്ങളെ റെയില് ലോജിസ്റ്റിക്സിലേക്ക് ആകര്ഷിക്കുകയുമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ നയപ്രകാരം വിവിധ വ്യവസായങ്ങള്ക്ക് അവരുടെ തനത് ആവശ്യങ്ങള്ക്കനുസരിച്ച് വാഗണുകളുടെ ഡിസൈനുകളില് ആവശ്യമായ മാറ്റങ്ങള് വരുത്താന് അനുമതിയുണ്ടാകും.
എന്നാല്, ഈ വാഗണുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പൂര്ണ ഉത്തരവാദിത്വം റെയില്വേയുടെ ഗവേഷണവിഭാഗമായ റിസര്ച്ച് ഡിസൈന്സ് ആന്ഡ് സ്റ്റാന്ഡേര്ഡ്സ് ഓര്ഗനൈസേഷനും ചീഫ് കമ്മീഷണര് ഓഫ് റെയില്വേ സേഫ്റ്റിക്കുമായിരിക്കും.
Education
തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയന്റെ ഏപ്രിൽ മാസം നടത്തിയ ജെഡിസി പരീക്ഷാഫലം www.scu. kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
2022 സ്കീമിൽ 1,373 പേരും (80.29 ശതമാനം) 2022 പ്രൈവറ്റ് സ്കീമിൽ 134 പേരും (38.95 ശതമാനം) വിജയിച്ചു. 2015 സ്കീമിൽ 17 പേർ (30.91 ശതമാനം) വിജയിച്ചിട്ടുണ്ട്.
പുനർമാല്യ നിർണയത്തിനുള്ള അപേക്ഷ ജൂലൈ 23 വരെ അതത് സഹകരണ പരിശീലന കേന്ദ്രം/ കോളജുകളിൽ സ്വീകരിക്കും.
Kerala
കൊച്ചി: ജോലി തട്ടിപ്പിനിരയായി തടങ്കലിൽ കഴിഞ്ഞുവന്ന ഏഴ് ഇതരസംസ്ഥാനക്കാരെ പോലീസ് രക്ഷപ്പെടുത്തി.
ചേരാനെല്ലൂരിലെ വാടകക്കെട്ടിടത്തില് കഴിഞ്ഞിരുന്ന ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, കര്ണാടക സംസ്ഥാനങ്ങളിൽനിന്നുള്ള ഏഴുപേരെയാണു രഹസ്യവിവരത്തെത്തുടര്ന്ന് നടത്തിയ അന്വേഷണത്തിലൂടെ ചേരാനെല്ലൂര് പോലീസ് രക്ഷപ്പെടുത്തിയത്.
സംഭവത്തില് പ്രതി പശ്ചിമബംഗാള് സിലിഗുരി സ്വദേശി അബ്ദുൾ റഹീമിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കുപുറമെ പത്തോളം പ്രതികൾ പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.
ചേരാനല്ലൂര് സിഗ്നലിനു സമീപം മുണ്ട്യാത്ത് റോഡിലുള്ള വാടകക്കെട്ടിടത്തിലാണ് ഇവരെ പാര്പ്പിച്ചിരുന്നത്. തടവുകാരില് ഒരാള് വാടകവീട്ടില്നിന്നു രക്ഷപ്പെട്ടതിനെത്തുടര്ന്ന് പ്രതികളായ 11ഓളം പേര് കിട്ടിയ പണവുമായി രക്ഷപ്പെടുകയായിരുന്നു. തുടര്ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് എറണാകുളം സൗത്ത് റെയില്വെ സ്റ്റേഷന് പരിസരത്തുനിന്ന് പ്രതി അബ്ദുള് റഹീമിനെ പിടികൂടിയത്. ഇയാളുടെ പക്കല്നിന്നും ഇരകളായവരുടെ മൊബൈല് ഫോണ്, പാസ്പോര്ട്ട്, ഒരു ലക്ഷത്തോളം രൂപ എന്നിവ പോലീസ് കണ്ടെടുത്തു.
മറ്റു പ്രതികള്ക്കായി അന്വേഷണം ഊര്ജിതമാക്കിയിട്ടുണ്ട്. കോടതിയില് ഹാജരാക്കിയ അബ്ദുൾ റഹീമിനെ റിമാന്ഡ് ചെയ്തു.
കാനഡയില് ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇരകളിൽനിന്നും പ്രതികള് 30 ലക്ഷം രൂപ വീതമാണു വാങ്ങിയത്. എല്ലാവരെയും കാനഡയില് എത്തിക്കാമെന്നായിരുന്നു കരാര്. ഇതിന്റെ ഭാഗമായാണ് ഇരകളെ ചേരാനെല്ലൂരിലെ വാടക വീട്ടിലെത്തിച്ചത്. ഇവിടെ ഇവരെ തടങ്കിലാക്കി ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇരകളെല്ലാം കാനഡയിലെത്തിയെന്ന് വരുത്തിത്തീര്ക്കാന് പ്രതികൾ പിന്നില് കാനഡയിലെ സ്ഥലങ്ങളുടെ ചിത്രങ്ങളുള്ള ഫ്ലക്സ് സ്ഥാപിച്ചശേഷം ഓരോരുത്തരെയും നിര്ത്തി വീഡിയോ എടുക്കുകയും എല്ലാവരും കാനഡയിലെത്തിയെന്നു ഭീഷണിപ്പെടുത്തി പറയിപ്പിച്ച വീഡിയോ നാട്ടിലെ ബന്ധുക്കള്ക്ക് അയച്ചുകൊടുത്ത് പണം കൈക്കലാക്കുകയുമായിരുന്നു.
മറ്റു സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള തട്ടിപ്പുകള് നടത്തിയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അതത് സംസ്ഥാനങ്ങളിലെ പോലീസുമായി ബന്ധപ്പെട്ട് ചേരാനല്ലൂര് പോലീസ് അന്വേഷണം നടത്തിവരികയാണ്. ഇരകളായവരെല്ലാം എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളവരാണ്.
NRI
ഷാര്ജ: മാനവികതയും മനുഷ്യസൗഹാര്ദവും ഉയര്ത്തിപ്പിടിക്കുന്ന ചിന്തോദ്ദീപകമായ എഡിറ്റോറിയലും വൈവിധ്യമാര്ന്ന ലേഖനങ്ങളും സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുടെ പെരുന്നാളാശംസകളും കൊണ്ട് സമ്പന്നമായ മീഡിയ പ്ലസിന്റെ "പെരുന്നാള് നിലാവ്' പ്രത്യേക പതിപ്പ് യുഎഇയിലും പ്രകാശനം ചെയ്തു.
ഗ്രന്ഥകാരനും മീഡിയ പ്ലസ് ഖത്തര് സിഇഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര, സാംസ്കാരിക പ്രവര്ത്തകനും എഴുത്തുകാരനുമായ ബഷീര് വടകര, ആയുര്വേദ സ്ഥാപനമായ ഡല്മ ആയുര്വേദിക് സെന്റര് സിഇഒ ഡോ. ടിനു തമ്പി, മാധ്യമപ്രവര്ത്തകൻ ഷാജി പുഷ്പാംഗദന് എന്നിവര് ചേര്ന്നാണ് പ്രകാശന കര്മം നിര്വഹിച്ചത്.
സാഹസിക യാത്രികനും മാനവിക പ്രവര്ത്തകനുമായ ഷംനാസ് പാണായി, കേരള പ്രവാസി വിമന്സ് അസോസിയേഷന് ചെയര്പേഴ്സണ് സുചിത്ര സിമന്സ്, സോഷ്യല് മീഡിയ ഇന്ഫ്ലുവന്സര് സജ്ന സഹ്റാസ്, എകോണ് പ്രോപ്പര്ട്ടീസ് സിഒഒ അഷിഖ്, മൈന്ഡ് ട്യൂണ് ഇക്കോ വേവ്സ് ദുബായ് പ്രതിനിധി ഷബീര് പൂവനോത്ത്, അയ്യൂബ് ഡെല്മ, സംരംഭകനായ ഷബീര് സഹാറ റസ്റ്റോറന്റ്, ഡോ. അഞ്ചു, ഡോ. ഷിബിന,സുജിത്ത് സുകുമാരന്, മഹേഷ് ബ്രദര് എന്നിവര് ഉള്പ്പെടെ നിരവധി പ്രമുഖ വ്യക്തിത്വങ്ങള് സന്നിഹിതരായിരുന്നു.
പെരുന്നാളിന്റെ ആത്മീയ സന്ദേശങ്ങളെ സാമൂഹിക പ്രതിബദ്ധതയോടും മാനവിക മൂല്യങ്ങളോടും ചേര്ത്ത് അവതരിപ്പിക്കുന്ന "പെരുന്നാള് നിലാവ്', പ്രവാസി മലയാളികള്ക്കിടയില് വലിയ സ്വീകാര്യത നേടിയ പ്രസിദ്ധീകരണമാണ്
സമൂഹത്തിലെ വിവിധ വിഷയങ്ങളെ ആഴത്തില് വിശകലനം ചെയ്യുന്ന ലേഖനങ്ങളും മനുഷ്യബന്ധങ്ങളുടെ മഹത്വം ഓര്മപ്പെടുത്തുന്ന ചിന്തകളും ഈ പ്രത്യേക പതിപ്പിനെ ശ്രദ്ധേയമാക്കുന്നു.
വായനക്കാരുടെ മനസില് മാനവികതയുടെ വെളിച്ചം പകരുകയും സാഹോദര്യത്തിന്റെ സന്ദേശം ശക്തിപ്പെടുത്തുകയും ചെയ്യുന്ന പ്രവാസ ലോകത്തെ മികച്ച ഒരു സാംസ്കാരിക ഇടപെടലായി പെരുന്നാള് നിലാവ് മാറിക്കൊണ്ടിരിക്കുകയാണ്.
പ്രവാസികള്ക്കിടയില് മൂല്യാധിഷ്ഠിത മാധ്യമപ്രവര്ത്തനത്തിന്റെ ശ്രദ്ധേയമായ മാതൃകയായി ഈ പ്രസിദ്ധീകരണം ഇതിനകം തന്നെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.
മലബാര് അടുക്കളയുടെ തനതായ രുചിക്കൂട്ടുകളുമായി ഷാര്ജയില് പ്രവര്ത്തനമാരംഭിച്ച സഹാറ റസ്റ്റോറന്റ് മാനേജ്മെന്റിനും പെരുന്നാള് നിലാവിന്റെ കോപ്പികള് സമ്മാനിച്ചു.
മാനേജിംഗ് പാര്ട്ണര്മാരായ ഷബീര് കെ. ആദം, ഷമീര് കെ. ആദം, റഷീദ് എന്നിവര് കോപ്പി ഏറ്റുവാങ്ങി.
Kerala
കൊച്ചി: സുവിശേഷത്തിന്റെ ലളിതവ്യാഖ്യാനങ്ങൾ സാധാരണ മനുഷ്യരെ ബൈബിളുമായി കൂടുതൽ അടുപ്പിക്കുമെന്ന് സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
മോൺ. സെബാസ്റ്റ്യൻ വടക്കുംപാടൻ രചിച്ച ‘വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിന് ഒരു വ്യാഖ്യാനം’ എന്ന പുസ്തകം പിഒസിയിൽ പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മംഗലപ്പുഴ സെമിനാരിയിലെ ബൈബിൾ പ്രഫസർ ഫാ. ഡോ. ജോമോൻ നാൽപ്പതിൽച്ചിറ പുസ്തകം ഏറ്റുവാങ്ങി. പിഒസി ഡയറക്ടർ ഫാ. തോമസ് തറയിൽ, അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി ഡയറക്ടർ ഫാ. ഡോ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
Sports
മെക്സിക്കോ: ഫിഫ ലോകകപ്പ് ഫുട്ബോഹ പന്താരവത്തിന് ഇനി ആറ് ദിനം മാത്രം. അമേരിക്കയിലും മെക്സിക്കോയിലും കാനഡയിലുമായി നടക്കുന്ന 23-ാം എഡിഷന് 12 ഗ്രൂപ്പുകളിലായി 48 ടീമുകൾ പോരാടും. ആകെ 114 മത്സരം. 11ന് തുടങ്ങി ജലൈ 19ന് ന്യൂ ജഴ്സിയിൽ അവസാനിക്കും.
പശ്ചിമേഷ്യൻ സംഘർഷം മൂലം ഇറാന്റെയും എബോള പൊട്ടിപ്പുറപ്പെട്ടതിനാൽ ഡിആർ കോംഗോയുടെയും പങ്കാളിത്തം സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നെങ്കിലും ഒടുവിൽ എല്ലാ ടീമുകളും കാൽപന്ത് ആവേശത്തിന് തയാറായി.
◄ഫിഫ ലോകകപ്പ് ഷെഡ്യൂൾ ►
തീയതി, മത്സരം, സമയം (ഇന്ത്യ), സ്റ്റേഡിയം ക്രമത്തിൽ...
Education
തിരുവനന്തപുരം: കെ-ടെറ്റ് ഡിസംബർ 2025 കാറ്റഗറി I, II, III, IV പരീക്ഷകളുടെ ഫലം www.pareekshabhavan.kerala.gov.in, https://ktet.kerala.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.
NRI
ദോഹ: ഈദുല് അദ്ഹയോടനുബന്ധിച്ച് മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച പെരുന്നാള് നിലാവ് പ്രകാശനം ചെയ്തു. ബി റിംഗ് റോഡിലെ ഇന്ത്യന് കോഫി ഹൗസ് താജ് ദര്ബാര് ഹാളില് നടന്ന ചടങ്ങില് ഫറൂജ് അല് അഫ് റാശ് സിഇഒ ഫഹദ് അസീസുറഹ് മാന് ആദ്യ പ്രതി നല്കി കെബിഎഫ് പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫിയാണ് പ്രകാശനം നിര്വഹിച്ചത്.
ആഘോഷങ്ങള് മാനവികതയും സൗഹൃദവും പരിപോഷിപ്പിക്കുകയും കൂടുതല് ഊഷ്മളമായ സാമൂഹിക പരിസരം സൃഷ്ടിക്കുകയും ചെയ്യാന് സഹായകമാകണമെന്നും ഏറെ സമകാലിക പ്രാധാന്യമുള്ള സന്ദേശമാണിതെന്നും ചടങ്ങില് സംസാരിച്ചവര് അടിവരയിട്ടു.
ദോഹ ബ്യൂട്ടി സെന്റര് മാനേജിംഗ് ഡയറക്ടര് ഡോ. ഷീല ഫിലിപ്പോസ്, ഈസ്റ്റേണ് ഗേറ്റ് ജനറല് മാനേജര് ഹാഷിഫ് ഒളകര, ഗള്ഫ് കൂള് ഇന്റര്നാഷണല് മാനേജിംഗ് ഡയറക്ടര് മുഹമ്മദലി, ഫറൂജ് അല് അഫ് റാശ് മാനേജര് ഷൗക്കത്ത്, ഖത്തര് ടെക് മാനേജിംഗ് ഡയറക്ടര് ജെബി കെ ജോണ്, ന്യൂ ഗുഡ് വില് കാര്ഗോ മാനേജിംഗ് ഡയറക്ടര് മുഹമ്മദ് നൗഷാദ് അബു, യുണീഖ് പ്രസിഡന്റ് ബിന്ദു ലിന്സണ്, ഉപദേശക ബോര്ഡ് ചെയര്പേഴ്സണ് മിനി ബെന്നി, ഫിന്ഖ് പ്രസിഡണ്ട് അമ്പു സെല്വി ധനപാലന്, വര്ക്കിംഗ് പ്രസിഡണ്ട് മേരി ജോസഫ്, ജിആര്സിസി അധ്യക്ഷ രോഷ്നി കൃഷ്ണന്, ദ വേ കോര്പറേറ്റ് സര്വീസസ് സിഇഒ ഉവൈസ് ഉസ്മാന്, ക്യൂ മെലോഡിയ കോര്ഡിനേറ്റര് റഊഫ് മലയില്, വിജയമന്ത്രങ്ങളുടെ അവതാരകന് റാഫി പാറക്കാട്ടില്, പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ഫിറോസ് നാദാപുരം, ഗായികയും കവയിത്രിയുമായ ഷെറിന് പൊയ്ലി, തസീര് ജെന്യൂന് പാര്ട്സ് അസിസ്റ്റന്റ് സെയില്സ് മാനേജര് ജയകുമാര്, സൈക്കോളജിസ്റ്റ് ആയിഷ സൈബൂല് തുടങ്ങിയവര് വിശിഷ്ട അതിഥികളായിരുന്നു.
റഊഫ് മലയിലും സംഘവുമൊരുക്കിയ ഗാനവിരുന്ന് പ്രകാശന ചടങ്ങ് അവിസ്മരണീയമാക്കി. മീഡിയ പ്ലസ് സിഇഒയും പെരുന്നാള് നിലാവ് ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും മാര്ക്കറ്റിംഗ് മാനേജര് മുഹമ്മദ് റഫീഖ് തങ്കയത്തില് നന്ദിയും പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി സംബന്ധിച്ചു ധവളപത്രം പുറപ്പെടുവിക്കാൻ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭായോഗം തീരുമാനിച്ചു.
ആദ്യ മന്ത്രിസഭായോഗത്തിൽ സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി പഠിക്കാൻ ധവളപത്രം പുറത്തിറക്കാൻ തീരുമാനിക്കുമെന്നു നേരത്തെ ’ദീപിക’ റിപ്പോർട്ട് ചെയ്തിരുന്നു. ഉദ്യോഗസ്ഥരെ കൂടാതെ സാന്പത്തിക വിദഗ്ധർ അടങ്ങിയ ടീം ആകും സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി പരിശോധിച്ചു ധവളപത്രം ഇറക്കുകയെന്നു മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ സംസ്ഥാനത്തിന്റെ പൊതുകടവും കുടിശികകളും വൻതോതിൽ ഉയർന്നെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. വൈകാതെ സംസ്ഥാനത്തിന്റെ സാന്പത്തിക നില സംബന്ധിച്ച ധവളപത്രം നിയമസഭയുടെ മേശപ്പുറത്തു വയ്ക്കുകയാണ് ലക്ഷ്യം.
ഒന്നും രണ്ടും പിണറായി സർക്കാരുകൾ വിവിധ വിഭാഗങ്ങൾക്കു നൽകാനുള്ള കുടിശിക 1.5 ലക്ഷം കോടി രൂപ എങ്കിലും വരുമെന്നാണു വിലയിരുത്തൽ. പെൻഷൻ കന്പനിക്ക് കുടിശിക ഇനത്തിൽ മാത്രം 15,000 കോടി രൂപയെങ്കിലും നൽകാനുണ്ട്.
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ, ഡിആർ കുടിശികയും ശന്പള പരിഷ്കരണം, ലീവ് സറണ്ടർ കുടിശികകൾ വഴി ഏകദേശം 50,000 കോടി രൂപയുടെ കുടിശികയുണ്ടെന്നാണ് ജീവനക്കാരുടെ സംഘടനകൾ നൽകിയിട്ടുള്ള കണക്ക്.
National
ഇംഫാൽ: മണിപ്പുരിൽ സായുധസംഘങ്ങളുടെ പിടിയിലായിരുന്ന ബന്ദികളിൽ 31 പേരെ വിട്ടയച്ചു. ആറുപേർ ഇപ്പോഴും സായുധസംഘങ്ങളുടെ പിടിയിൽ തുടരുന്നതായാണ് നിഗമനം.
കാങ്പോക്പി, സേനാപതി ജില്ലകളിൽനിന്ന് ബുധനാഴ്ചയാണ് കുക്കി,നാഗ വിഭാഗങ്ങളിൽ നിന്നുള്ളവരെ ബന്ദികളാക്കിയത്. മോചിതരായവരില് ഡോൺബോസ്കോ സഭാംഗങ്ങളായ രണ്ടുപേരും നാഗ വിഭാഗക്കാരായ പന്ത്രണ്ട് സ്ത്രീകളും ഉണ്ട്.
മക്ഹാന് ഗ്രാമത്തില് ഇവരെ മോചിപ്പിക്കുകയായിരുന്നു. സേനാപതി ജില്ലയില്നിന്ന് ബിന്ദിയാക്കപ്പെട്ട കുക്കി വിഭാഗക്കാരായ നാല് പുരുഷന്മാരെ സായുധസംഘം സുരക്ഷാസേനയ്ക്കു കൈമാറുകയായിരുന്നു. ഏതാനും സ്ത്രീകളെയും മോചിപ്പിച്ചു.
വിവിധ സംഘടനകളുടെ ശക്തമായ സമ്മർദത്തെത്തുടർന്ന് ഇന്നലെ മാത്രം 28 പേരെ മോചിപ്പിച്ചു. മുഴുവൻ ആളുകളെയും സുരക്ഷിതമായി മോചിപ്പിക്കണമെന്ന് സംഘടകൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞദിവസം തീവ്രവാദികളുടെ വെടിയേറ്റു തഡോ ബാപിസ്റ്റ് അംഗങ്ങളായ മൂന്ന് പാസ്റ്റർമാർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മേഖലയിൽ സംഘർഷം ശക്തമായത്.
പ്രതിഷേധം ശക്തമായതിനൊപ്പം പല ഗ്രാമങ്ങളിലും സംഘർഷം രൂക്ഷമായി. ഇതോടെയാണ് വിവിധ ഗോത്രവിഭാഗക്കാർ എതിർ വിഭാഗങ്ങളെ ബന്ദികളാക്കിയത്.
Kerala
പരവൂര്: ആധാര് എന്റോള്മെന്റ്, അപ്ഡേഷന് നടപടികളില് നിര്ണായക മാറ്റങ്ങള് വരുത്തി കേന്ദ്ര സര്ക്കാര് ഉത്തരവിറക്കി. കുട്ടികള്, മുതിര്ന്നവര്, ട്രാന്സ്ജെന്ഡറുകള്, പ്രവാസികള്, വിദേശികള് എന്നിവര്ക്ക് ആധാര് എടുക്കുന്നതിനും വിവരങ്ങള് പുതുക്കുന്നതിനും ഇനി മുതല് പ്രത്യേക വിഭാഗങ്ങളിലായി തിരിച്ചുള്ള രേഖകള് നല്കണം. ആധാര് സംവിധാനത്തിന്റെ സുതാര്യത വര്ധിപ്പിക്കുന്നതിനും വ്യാജരേഖകള് തടയുന്നതിനുമാണ് യുണീക്ക് ഐഡന്റിഫിക്കേഷന് അഥോറിറ്റി ഓഫ് ഇന്ത്യ 2016ലെ ചട്ടങ്ങളില് ഭേദഗതി വരുത്തിയത്.
►കുട്ടികള്ക്ക് കുടുംബനാഥന്റെ ആധാര് നിര്ബന്ധം:
അഞ്ച് വയസില് താഴെയുള്ള കുട്ടികളുടെ ആധാര് എൻറോള്മെന്റിന് കുടുംബനാഥാധിഷ്ഠിത സംവിധാനം നിര്ബന്ധമാക്കി. മാതാപിതാക്കളുടെയോ നിയമപരമായ രക്ഷിതാക്കളുടെയോ സാധുവായ ആധാര് ഇതിനായി ആവശ്യമാണ്. കുട്ടിയുടെ ആധാറിലെ വിലാസം കുടുംബനാഥന്റെ ആധാറിലെ വിലാസത്തിന് തുല്യമായിരിക്കും. കുട്ടികളുടെ എൻറോള്മെന്റ് സമയത്ത് രക്ഷിതാക്കളില് ഒരാളുടെ ബയോമെട്രിക് സ്ഥിരീകരണം നിര്ബന്ധമാണ്. ജനന സര്ട്ടിഫിക്കറ്റാണ് ജനനത്തീയതി തെളിയിക്കുന്നതിനുള്ള പ്രധാന രേഖ.
►മുതിര്ന്നവര്ക്കുള്ള രേഖകള്:
18 വയസിന് മുകളിലുള്ളവര്ക്ക് ആധാര് എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള രേഖകളുടെ പട്ടിക വിപുലീകരിച്ചു. പാസ്പോര്ട്ട്, റേഷന് കാര്ഡ്, വോട്ടര് ഐഡി, ഡ്രൈവിംഗ് ലൈസന്സ്, പെന്ഷനര് കാര്ഡ്, ബാങ്ക് രേഖകള്, വൈദ്യുതി-വെള്ളം-ഗ്യാസ് ബില്ലുകള്, ഇന്ഷ്വറൻസ് രേഖകള് എന്നിവ ഇതില് ഉള്പ്പെടും. നല്കുന്ന രേഖകളെല്ലാം അതത് അഥോറിറ്റികള്ക്ക് ഓണ്ലൈനായി പരിശോധിക്കാന് കഴിയുന്നവയായിരിക്കണം.
►ട്രാന്സ്ജെന്ഡര്മാര്ക്കുംഭിന്നശേഷിക്കാര്ക്കും ഇളവ്:
ട്രാന്സ്ജെന്ഡര് വ്യക്തികള്ക്ക് സര്ക്കാര് നല്കുന്ന ഐഡന്റിറ്റി കാര്ഡുകളോ സര്ട്ടിഫിക്കറ്റുകളോ തിരിച്ചറിയല് രേഖയായും വിലാസം തെളിയിക്കാനും ഉപയോഗിക്കാം. പേരും ലിംഗമാറ്റവും ആധാറില് പുതുക്കാനും ഈ രേഖകള് മതിയാകും. ഭിന്നശേഷിക്കാര്, അഗതിമന്ദിരങ്ങളില് കഴിയുന്നവര്, ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികള് എന്നിവര്ക്കായി ജില്ലാ സോഷ്യല് വെല്ഫെയര് ഓഫീസര്മാര് നല്കുന്ന സര്ട്ടിഫിക്കറ്റുകളും അംഗീകൃത രേഖകളുടെ പട്ടികയില് ഉള്പ്പെടുത്തിയിട്ടുണ്ട്.
►മറ്റ് പ്രധാന മാറ്റങ്ങള്:
വിലാസം തെളിയിക്കാന് രേഖകളില്ലാത്തവര്ക്കായി എംപിമാര്, എംഎല്എമാര്, തഹസില്ദാര്മാര്, ഗസറ്റഡ് ഓഫീസര്മാര്, പഞ്ചായത്ത് അധ്യക്ഷന്മാര് എന്നിവര് നല്കുന്ന സര്ട്ടിഫിക്കറ്റുകള് നിശ്ചിത സാഹചര്യങ്ങളില് അംഗീകരിക്കും.
നേപ്പാള്, ഭൂട്ടാന് പൗരന്മാര്ക്കും ഒസിഐ കാര്ഡുടമകള്ക്കും നല്കുന്ന ആധാറിന് 10 വര്ഷത്തെ കാലാവധിയുണ്ടാകും. മറ്റ് വിദേശ പൗരന്മാരുടെ ആധാര് കാലാവധി അവരുടെ വിസയുടെയോ എഫ്ആര്ആര്ഒ രജിസ്ട്രേഷന്റെയോ കാലാവധിക്കു തുല്യമായിരിക്കും. വ്യാജ രേഖകള് ഉപയോഗിച്ചുള്ള തട്ടിപ്പുകള് തടയാന് പുതിയ കര്ശനമായ വെരിഫിക്കേഷന് മാനദണ്ഡങ്ങള് സഹായിക്കുമെന്ന് സര്ക്കാര് വ്യക്തമാക്കി.
National
ന്യൂഡൽഹി: എംഎൽഎമാരിൽ ഭൂരിപക്ഷത്തിന്റെയും പിന്തുണ കെ.സി. വേണുഗോപാലിനാണെന്ന് എഐസിസി നിരീക്ഷകരുടെ റിപ്പോർട്ട്. മുഖ്യമന്ത്രിയെ കണ്ടെത്താൻ ഹൈക്കമാൻഡ് നിയോഗിച്ച എഐസിസി നിരീക്ഷകർ കേരളത്തിലെത്തി എംഎൽഎമാരുമായും നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കുശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്ക് സമർപ്പിച്ച റിപ്പോർട്ടിലാണിത്.
ജനവികാരം പരിഗണിക്കണമെന്ന മുതിർന്ന നേതാക്കളുടെ നിലപാടും റിപ്പോർട്ടിലുണ്ട്. സംസ്ഥാനത്തെ സാഹചര്യം സങ്കീർണമെന്നും നിരീക്ഷകർ മല്ലികാർജുൻ ഖർഗയെ ധരിപ്പിച്ചിട്ടുണ്ട്. ഘടകകക്ഷികളുടെ നിലപാട് ചൂണ്ടിക്കാട്ടിയപ്പോൾ അവരുമായി സംസാരിക്കുമെന്ന് ഖർഗെ അറിയിച്ചതായും വിവരമുണ്ട്.
അജയ് മാക്കാനും മുകുൾ വാസ്നിക്കും രാവിലെ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നേരിട്ടെത്തിയാണ് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ടിന്മേൽ ചർച്ചകൾ നടക്കുമെന്ന് അജയ് മാക്കൻ അറിയിച്ചു. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം വൈകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Business
കൊച്ചി: ഉപഭോക്താക്കളെയും ബ്രാൻഡുകളെയും വില്പനക്കാരെയും സംരക്ഷിക്കുന്നതിനായുള്ള നടപടികൾ വിശദീകരിക്കുന്ന ആദ്യ ട്രസ്റ്റ്വർത്തി ഷോപ്പിംഗ് എക്സ്പീരിയൻസ് റിപ്പോർട്ട് ആമസോൺ പുറത്തിറക്കി.
വ്യാജ വസ്തുക്കൾ, റിവ്യൂകൾ, തട്ടിപ്പുകൾ, സുരക്ഷിതമല്ലാത്ത ഉത്പന്നങ്ങൾ എന്നിവയ്ക്കെതിരേ സ്വീകരിച്ച നടപടികളാണു റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Kerala
കണ്ണൂര്: അഞ്ചരക്കണ്ടി ദന്തല് കോളജിലെ ബിഡിഎസ് വിദ്യാര്ഥി നിതിന് രാജിന്റെ മരണത്തിലെ രണ്ടാം പ്രതി ഡോ. കെ.ടി. സംഗീത നമ്പ്യാർ അറസ്റ്റിൽ. കണ്ണൂർ എസിപി ആർ. ഹരിപ്രസാദിന്റെ മുന്നിൽ ഇന്ന് ഉച്ചയോടെയാണ് സംഗീത ഹാജർ ആകുകയായിരുന്നു. തുടർന്ന് അധ്യാപികയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.
നേരത്തെ, തലശേരി സെഷൻസ് കോടതി സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സംഗീതയ്ക്ക് ജാമ്യം നിഷേധിക്കാൻ മതിയായ തെളിവുകൾ ഹാജരാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപികയെ ചോദ്യം ചെയ്ത ശേഷം പോലീസ് വിട്ടയച്ചത്.
അതേസമയം, കേസിലെ ഒന്നാം പ്രതിയായ ഡോക്ടർ എം.കെ. റാമിനായി സംസ്ഥാനത്തിന് അകത്തും പുറത്തും പോലീസ് തെരച്ചിൽ തുടരുകയാണ്. കർണാടകയിലും ആന്ധ്രയിലുമായി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുന്നത്.
National
മുംബൈ: 2008ലെ മാലേഗാവ് സ്ഫോടനക്കേസിൽ നാലു പ്രതികളെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. രാജേന്ദ്ര ചൗധരി, ധൻ സിംഗ്, മനോഹർ രാം സിംഗ് നർവാരിയ, ലോകേഷ് ശർമ എന്നിവരെയാണ് വെറുതെ വിട്ടത്. മാലാഗാവ് സ്ഫോടനത്തിൽ 31 പേരാണ് കൊല്ലപ്പെട്ടത്.
National
സുള്ള്യ: സുള്ള്യയിൽ കേരള അതിർത്തിക്കു സമീപമുള്ള ജനവാസ മേഖലയിൽ കിണറ്റിൽ വീണ കാട്ടാനയെ കർണാടക വനംവകുപ്പ് ജീവനക്കാർ രക്ഷപ്പെടുത്തി കാടുകയറ്റി.
കഴിഞ്ഞദിവസം രാത്രിയാണ് 20 വയസ് തോന്നിക്കുന്ന കാട്ടാന വനാതിർത്തിക്കു സമീപമുള്ള കൃഷിയിടത്തിലെ കിണറ്റിൽ അകപ്പെട്ടത്. കിണറ്റിൽ വെള്ളം ഏതാണ്ട് വറ്റിയ നിലയിലായിരുന്നു. രാവിലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതർ അഞ്ചു മണിക്കൂറിലേറെ നീണ്ട പ്രയത്നത്തിനൊടുവിലാണ് ആനയെ കരകയറ്റിയത്.
ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു ഭാഗം ഇടിച്ചാണ് ആനയ്ക്ക് കരകയറാൻ വഴിയൊരുക്കിയത്. കരയിലെത്തിയ ആനയെ പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്തുകയായിരുന്നു. ഇവിടെ ജനവാസമേഖലയിൽ കാട്ടാനയിറങ്ങുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. വി. കരികാലൻ, ഡെപ്യൂട്ടി കൺസർവേറ്റർ അന്തോണി മാരിയപ്പ, അസി. കൺസർവേറ്റർ പ്രശാന്ത് കുമാർ പൈ, സുബ്ബയ്യ നായ്ക്, ബി.എം. കിരൺ, വിമൽ ബാബു എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
Kerala
ചെങ്ങന്നൂർ: കമ്യൂണിസ്റ്റ് പാർട്ടിയെ കടന്നാക്രമിക്കുന്നത് തുടർന്നാൽ മുൻ മന്ത്രി ജി. സുധാകരന്റെ വിവരങ്ങൾ ഓരോന്നായി വെളിപ്പെടുത്തുമെന്ന് മന്ത്രി സജി ചെറിയാൻ. ഇനി തനിക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും സുധാകരൻ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുകയാണെന്നും അദ്ദേഹം ചെങ്ങന്നൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
പി. കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവത്തിൽ സുധാകരൻ ഉന്നയിച്ച ആരോപണങ്ങളെ സജി ചെറിയാൻ ശക്തമായി പ്രതിരോധിച്ചു. സ്മാരകം തകർക്കാൻ പോയിട്ടുണ്ടെങ്കിൽ തങ്ങൾ രണ്ടുപേരും ഒരുമിച്ചേ പോകൂ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം.
താൻ സുധാകരന്റെയും സുധാകരൻ തന്റെയും നിഴലായി നിന്ന കാലമാണത്. താൻ പോയിട്ടുണ്ടെങ്കിൽ സുധാകരനും അതിലുണ്ടാകും. മര്യാദകെട്ട വർത്തമാനമാണ് അദ്ദേഹം പറയുന്നത്. തിരിച്ച് താനും ആരോപണം ഉന്നയിച്ചാലോ? ജി. സുധാകരനാണ് സ്മാരകം കത്തിക്കാൻ പോയതെന്ന് താൻ പറഞ്ഞാൽ എന്താകും സ്ഥിതി?- സജി ചെറിയാൻ ചോദിച്ചു.
കെ.സി. വേണുഗോപാലിനോ ചെന്നിത്തലയ്ക്കോ സതീശനോ ഇല്ലാത്ത ആവേശമാണ് പാർട്ടിയെ ആക്ഷേപിക്കാൻ സുധാകരൻ കാണിക്കുന്നത്. സുധാകരനെ ചുമക്കുന്ന കെ.സി. വേണുഗോപാൽ ഒടുവിൽ ആലപ്പുഴ കടലിൽ ചാടി ചാകേണ്ടിവരുമെന്നും സജി ചെറിയാൻ പറഞ്ഞു.
NRI
ന്യൂ ഓർലിയൻസ്: ലൂസിയാനയിലെ സൈനിക താവളത്തിൽ വച്ച് ഇമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച യുഎസ് ആർമി ഉദ്യോഗസ്ഥന്റെ ഭാര്യയെ വിട്ടയച്ചു. ഹോണ്ടുറാസിൽ ജനിച്ച ആനി റാമോസ് എന്ന 22 വയസുകാരിയെയാണ് നാടുകടത്തൽ ഭീഷണിക്കിടെ മോചിപ്പിച്ചത്.
സ്റ്റാഫ് സർജന്റ് മാത്യു ബ്ലാങ്ക് തന്റെ ഭാര്യയെ സൈനിക ആനുകൂല്യങ്ങൾക്കും ഗ്രീൻ കാർഡിനും അപേക്ഷിക്കാനായി ഫോർട്ട് പോൾക്ക് സൈനിക താവളത്തിൽ എത്തിച്ചപ്പോഴാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. 2005 മുതൽ അമേരിക്കയിൽ താമസിക്കുന്ന ആനിക്ക് നിയമപരമായ പദവിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
യുദ്ധകാലത്ത് സൈനികരുടെ കുടുംബാംഗങ്ങളെ നാടുകടത്തുന്നത് സൈന്യത്തിന്റെ മനോവീര്യത്തെ തകർക്കുമെന്ന് വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് സൈനിക റിക്രൂട്ട്മെന്റിനെ ദോഷകരമായി ബാധിക്കുമെന്നും വിമർശനമുയർന്നു.
മുൻപ് സൈനികരുടെ കുടുംബാംഗങ്ങൾക്ക് ഇമിഗ്രേഷൻ നിയമങ്ങളിൽ ഇളവ് നൽകിയിരുന്നു. എന്നാൽ നിലവിലെ ഭരണകൂടത്തിന്റെ കർശനമായ നാടുകടത്തൽ നയങ്ങൾ സൈനിക കുടുംബങ്ങളെപ്പോലും ബാധിക്കുന്നതിന്റെ ഉദാഹരണമായി ഈ സംഭവം മാറി.
മോചിതയായ ആനി റാമോസ് തന്റെ പഠനം തുടരാനും ഭർത്താവിനൊപ്പം സമാധാനമായി ജീവിക്കാനുമാണ് ആഗ്രഹിക്കുന്നതെന്ന് പ്രതികരിച്ചു.
NRI
മിഡ്ലൻഡ്സ്: കേരള നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചരണാർഥം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് കാമ്പയിൻ കമ്മിറ്റി തയാറാക്കിയ വീഡിയോ ഗാനം പുറത്തിറങ്ങി.
"പടയൊരുക്കം - മാറ്റത്തിനായി ഒരുമിക്കാം' എന്ന ആശയവുമായി പുറത്തിറങ്ങിയ ഈ ഗാനം സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി യുഡിഎഫ് നേതാക്കൾ ഗാനത്തിന് പിന്തുണയും ആശംസകളും രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒരു ദശാബ്ദമായി സംസ്ഥാനത്ത് തുടരുന്ന ഇടതുപക്ഷ ഭരണത്തിന്റെ നയങ്ങളെ വിമർശിക്കുകയും രാഷ്ട്രീയ മാറ്റത്തിനായുള്ള ആവശ്യം ഉയർത്തുകയും ചെയ്യുന്ന സന്ദേശമാണ് ഗാനത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത്.
ഗാനത്തിന്റെ വരികൾ ഒരുക്കിയത് യുകെയിലെ കോൺഗ്രസ് നേതാവായ ഫിലിപ്പ് കെ. ജോൺ ആണ്. സംഗീത സംവിധാനം നിർവഹിച്ചത് ഫെമിൻ ഫ്രാൻസിസ്. യുവ ഗായിക ശ്രദ്ധ ദിനേശാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഓർക്കസ്ട്രേഷൻ പി.ടി. ജോസഫ് നിർവഹിച്ചപ്പോൾ, മിക്സിംഗ് നിർവഹിച്ചത് കെ.പി. അരുൺ ആണ്. മെട്രോ സ്റ്റുഡിയോയാണ് ഗാനത്തിന്റെ റിക്കാർഡിംഗിനും നിർമാണത്തിനും പിന്നിൽ പ്രവർത്തിച്ചത്.
ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് കാമ്പയിൻ കമ്മിറ്റിയുടെ കീഴിൽ രൂപീകരിച്ച പ്രവർത്തകസംഘവും സോഷ്യൽ മീഡിയ ടീമും 140 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികൾക്കായി ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
മണ്ഡലം അടിസ്ഥാനത്തിൽ അവലോകന യോഗങ്ങളും ചർച്ചകളും ഉൾപ്പടെ ശക്തമായ പ്രചാരണ പരിപാടികളാണ് കാമ്പയിൻ കമ്മിറ്റിയുടെ കീഴിൽ സംഘടിപ്പിച്ചു വരുന്നത്.
ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട്, സോണി ചാക്കോ, എ.ആർ. അനുരാഗ്, സൈമൺ ചെറിയാൻ, മിഥുൻ മോഹൻ, ഷിജോ എന്നിവരടങ്ങുന്ന സംഘമാണ് നേതൃത്വം വഹിക്കുന്നത്.
പ്രവാസി സമൂഹത്തിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വീഡിയോ പരമാവധി ആളുകളിൽ എത്തിക്കണമെന്ന് കമ്മിറ്റി അഭ്യർഥിച്ചു.
Kerala
കൊല്ലം: ശബരിമല സ്വര്ണക്കൊള്ള കേസില് റിമാന്ഡില് കഴിഞ്ഞിരുന്ന ദേവസ്വം ബോര്ഡ് മുന് അംഗം എന്. വിജയകുമാറും ജയിലിനു പുറത്തിറങ്ങി.
അറസ്റ്റിലായി 90 ദിവസം പൂര്ത്തിയായ സാഹചര്യത്തില് കൊല്ലം വിജിലന്സ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് വൈകുന്നേരത്തോടെ ജയില് മോചിതനായത്.
എന്.വിജയകുമാര് ഔദ്യോഗിക കൃത്യനിര്വഹണത്തില് വീഴ്ച്ച വരുത്തിയെന്നും ക്ഷേത്ര മുതലുകള് ദുരുപയോഗം ചെയ്തെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ജീവനക്കാര്ക്കിടയിലെ ശക്തമായ സ്വാധീനം ഉപയോഗിച്ചുവെന്നും തെളിവായ രേഖകള് നശിപ്പിച്ചുവെന്നും റിമാന്ഡ് റിപ്പോര്ട്ടില് പറഞ്ഞിരുന്നു.
അനുകൂല മൊഴി നല്കാന് ജീവനക്കാരെ പ്രേരിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്ട്ടില് പറയുന്നുണ്ട്. ഉണ്ണികൃഷ്ണന് പോറ്റിക്കു സ്വര്ണപ്പാളികള് ലഭിച്ചതു ദേവസ്വം ബോര്ഡിന്റെ ഇടപെടല് കാരണമാണെന്നും റിമാന്ഡ് റിപ്പോര്ട്ടിലുണ്ടായിരുന്നു. ഇതോടെ 12 പ്രതികളുള്ള സ്വര്ണക്കൊള്ള കേസില് കുറ്റപത്രം സമര്പ്പിക്കാന് കഴിയാഞ്ഞതോടെ പതിനൊന്നു പ്രതികളും ജാമ്യം നേടി പുറത്തിറങ്ങി.
ഒന്നാംപ്രതി ഉണ്ണികൃഷ്ണന് പോറ്റി, മുന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര് മുരാരി ബാബു, മുന് എക്സിക്യൂട്ടീവ് ഓഫീസര് ഡി. സുധീഷ് കുമാര്, മുന് പ്രസിഡന്റും കമ്മീഷണറുമായ എന്.വാസു, മുന് എക്സിക്യൂട്ടീവ് ഓഫീസര് എസ്.ശ്രീകുമാര്, മുന് ദേവസ്വം ബോര്ഡ് പ്രസിഡന്റ് പത്മകുമാര്, ജ്വല്ലറി ഉടമ ഗോവര്ധന്, ചെന്നൈ സ്മാര്ട്ട് ക്രിയേഷന്സ് ഉടമ പങ്കജ് ഭണ്ഡാരി എന്നിവര്ക്കു സ്വാഭാവിക ജാമ്യവും തന്ത്രി കണ്ഠര് രാജീവര്, മുന് തിരുവാഭരണം കമ്മീഷണര് കെ.എസ്. ബൈജു എന്നിവര്ക്കു സാധാരണ ജാമ്യവുമാണ് കോടതി അനുവദിച്ചത്.
NRI
ദോഹ: ഖത്തറിലെ പ്രമുഖ അഡ്വര്ട്ടൈസിംഗ് ആൻഡ് ഇവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച പെരുന്നാള് നിലാവിന്റെ പ്രകാശനം അല് സുവൈദ് ഗ്രൂപ്പ് കോര്പറേറ്റ് ഓഫീസില് നടന്നു.
അല് സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര് ഡോ. വി.വി.ഹംസയ്ക്ക് ആദ്യ പ്രതി നല്കി ഇന്ത്യന് കള്ചറല് സെന്റര് ഉപദേശക സമിതി ചെയര്മാന് പി.എൻ. ബാബുരാജന് പ്രകാശനം നിര്വഹിച്ചു.
പെരുന്നാള് നിലാവ് ഓണ് ലൈന് പതിപ്പ് ദോഹ ബ്യൂട്ടി സെന്റര് മാനേജിംഗ് ഡയറക്ടര് ഡോ. ഷീല ഫിലിപ്പും ന്യൂ ഗുഡ്വില് കാര്ഗോ മാനേജിംഗ് ഡയറക്ടര് മുഹമ്മദ് നൗഷാദ് അബുവും ചേര്ന്ന് പ്രകാശനം ചെയ്തു.
സിദ്ധീഖ് മൗലവി അയിലക്കാട്, സിദ്ധീഖ് ചെറുവല്ലൂര്, സാന്ഫോര്ഡ് സെയില്സ് മാനേജര് ചെറില് ഫിലിപ്പ്, വിജയമന്ത്രങ്ങളുടെ അവതാരകന് റാഫി പാറക്കാട്ടില്, അല് സുവൈദ് ഗ്രൂപ്പ് ഡയറക്ടര്മാരായ ഫൈസല് റസാഖ്, മിഷാല്, അഷ്ഫാഖ് എന്നിവര് സംസാരിച്ചു.
ആഘോഷങ്ങള് മാനവികതയുടെയും സംസ്കാരത്തിന്റെയും നിദര്ശനങ്ങളായി മാറുകയും പരസ്പരം ചേര്ത്തുപിടിക്കാനുള്ള നിരന്തര ശ്രമങ്ങള് നടത്തുകയും ചെയ്യുമ്പോഴാണ് സമൂഹത്തില് ഐക്യവും ഒരുമയുമുണ്ടാവുകയെന്ന് ചടങ്ങില് സംസാരിച്ചവര് അഭിപ്രായപ്പെട്ടു
മീഡിയ പ്ലസ് സിഇഒയും പെരുന്നാള് നിലാവ് ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.
International
ഹവാന: വിശുദ്ധവാരത്തോടനുബന്ധിച്ച് ക്യൂബയിൽ 51 തടവുപുള്ളികളെ മോചിപ്പിക്കാന് തീരുമാനം.
സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട വ്യക്തികളുടെ പുനരവലോകനത്തിനും മോചനത്തിനുമായി ക്യൂബൻ ഭരണകൂടവുമായി വത്തിക്കാന് നടത്തിയ ചര്ച്ചയാണു ഫലം കണ്ടത്.
ക്യൂബയും അമേരിക്കയും തമ്മില് ജനുവരിയിൽ ആരംഭിച്ച സംഘർഷങ്ങളുടെയും ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ വത്തിക്കാൻ ഉദ്യോഗസ്ഥരുമായി നടത്തിയ സമീപകാല കൂടിക്കാഴ്ചകളുടെയും ഇടയിലാണ് പ്രഖ്യാപനം വരുന്നത്.
നേരത്തേ ഫ്രാൻസിസ് മാർപാപ്പയുടെ മധ്യസ്ഥതയെത്തുടർന്ന് നിരവധി തടവുകാരെ ക്യൂബൻ ഭരണകൂടം മോചിപ്പിച്ചിരുന്നു.
Kerala
കണ്ണൂർ: മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന് ആരോപിച്ച് അറസ്റ്റിലായ കെഎസ്യു പ്രവര്ത്തകര് ജയില് മോചിതരായി. നടപടി ക്രമങ്ങള് പൂര്ത്തിയാക്കി വൈകുന്നേരം നാലിന് പുറത്തിറങ്ങിയ പ്രവർത്തകർക്കായി ഗംഭീര സ്വീകരണം ഒരുക്കിയിരുന്നു.
വധശ്രമം അടക്കം ഒമ്പത് വകുപ്പുകള് ചുമത്തിയ കേസില് നിര്ണായക തെളിവുകള് ഒന്നും കണ്ടെത്താന് പോലീസിന് സാധിച്ചിരുന്നില്ല. മന്ത്രിയെ ആയുധം ഉപയോഗിച്ച് ആക്രമിച്ചിട്ടില്ലെന്ന് സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും മൊഴി നല്കിയിരുന്നു.
കോൺഗ്രസ് പ്രവർത്തകരെ മനപൂർവം താറടിച്ചുകാണിക്കാനുള്ള ശ്രമമാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ജാമ്യത്തിലിറങ്ങിയ പ്രവർത്തകർ ആരോപിച്ചു. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി.അതുല്,അക്ഷയ് മാട്ടൂല്, ബിതുല് ബാലന്, സി.എച്ച്.മുബാസ്, അഹമ്മദ് യാസീന് എന്നിവര്ക്കാണ് കോടതി ജാമ്യം നല്കിയത്.
എല്ലാ തിങ്കളാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില് ഹാജരാകണം. ജാമ്യ കാലയളവില് മറ്റ് കുറ്റകൃത്യങ്ങളില് ഏര്പ്പെടരുത് എന്നീ വ്യവസ്ഥകളോടെ അമ്പതിനായിരം രൂപയുടെ രണ്ട് ആള് ജാമ്യത്തിലാണ് അഞ്ചുപേരെയും വിട്ടയച്ചത്.
Education
തിരുവനന്തപുരം: സെപ്റ്റംബർ 2025- ഡിഎൽഎഡ് (ജനറൽ) രണ്ടാം സെമസ്റ്റർ റെഗുലർ ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം www.pareekshabha van.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത (ഡിഎ) കുടിശികയും പെൻഷൻകാരുടെ ക്ഷാമാശ്വാസ (ഡിആർ) കുടിശികയും അനുവദിച്ചു കൊണ്ടു സർക്കാർ ഉത്തരവിറങ്ങി.
2026-27 സാന്പത്തിക വർഷം മുതൽ എട്ടു ഗഡുക്കളായി കുടിശിക വിതരണം ചെയ്യുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.
കുടിശിക വിതരണം ചെയ്യുന്നതു സംബന്ധിച്ച വിശദമായ ഉത്തരവ് പിന്നാലെ ഇറക്കുമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്.
Kerala
കൊച്ചി: തൃശൂരിലെ ചേതന ഗാനാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ തയാറാക്കിയ ‘യേശുനാമസ്തുതി ശതകം’ എന്ന സംഗീത ആൽബം സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പ്രകാശനം ചെയ്തു.
സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന ചടങ്ങിൽ നാടകരചയിതാവ് ഷെവ. സി.എൽ. ജോസ് ആൽബം ഏറ്റുവാങ്ങി.
ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളജിലെ റിട്ട. അധ്യാപിക പ്രഫ. മോളി ജോസഫ് മാമ്പിള്ളിയുടെ സംസ്കൃത രചനയിൽ പാടും പാതിരി ഫാ. ഡോ. പോൾ പൂവത്തിങ്കലും സംഘവും കർണാടിക് സംഗീതത്തിലെ രേവതി രാഗത്തിലാണു ഗാനം ഒരുക്കിയത്.
സംഗീത സംവിധായകൻ തൃശൂർ പോളിയാണ് ഓർക്കസ്ട്രേഷൻ നിർവഹിച്ചത്. സംഗീത ആൽബം യുട്യൂബിൽ ലഭ്യമാണ്.
NRI
വത്തിക്കാൻ സിറ്റി: റവ.ഡോ. ജോൺ പുതുവ രചിച്ച "പോപ്പ് ലിയോ XIV' എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം വത്തിക്കാനിൽ നടന്നു.
വത്തിക്കാനിലെ അഗുസ്റ്റീനിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിന്റെ പ്രസിഡന്റ് മോൺ റെൻസോ പെഗറാറോ, വത്തിക്കാനിലെ സമഗ്ര മാനുഷിക വികസനത്തിനായുള്ള വകുപ്പ് മേധാവി (Prefect of the Dicastery for Promoting Integral Human Development) കാർഡിനൽ മൈക്കിൾ ചേർണി എസ്ജെക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.
പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് നടത്തിയ രണ്ടു ദിവസത്തെ ഇന്റർനാഷണൽ സെമിനാറിൽ വച്ചായിരുന്നു പ്രകാശനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർദിനാൾമാർ, ബിഷപുമാർ, വൈദീകർ, അൽമായർ തുടങ്ങി നൂറോളം പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു.
വലിയൊരു ചടങ്ങിൽ വച്ച് ലെയോ മാർപാപ്പയെക്കുറിച്ചുള്ള തന്റെ പുസ്തകം പ്രകാശനം ചെയ്യാനും പുസ്തകം മാർപാപ്പയുടെ കെെയിൽ എത്തിക്കാനും കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് ഗ്രന്ഥകർത്താവ് ഡോ. ജോൺ പുതുവ പറഞ്ഞു.
ജോൺ പോൾ രണ്ടാമൻ മാർപാപ്പ, കാർലോ അക്കുത്തിസ്, കാരാ ലൂച്ചേ, സി. റാണി മരിയ തുടങ്ങി നിരവധി വിശുദ്ധാത്മാക്കളെക്കുറിച്ച് ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ഡോ. പുതുവയുടെ പതിനാറാമത്തെ പുസ്തകമാണിത്.
എറണാകുളം ജില്ലയിലെ ചുള്ളി സ്വദേശിയാണ് ഡോ. പുതുവ, ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസാ പള്ളിവികാരിയായി സേവനം ചെയ്യുന്നു.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിലായിരുന്ന സിപിഎം നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാർ ജയിൽ മോചിതനായി. അഭിഭാഷകർക്കും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് പത്മകുമാർ പുറത്തേക്ക് പോയത്.
രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ചതോടെയാണ് പത്മകുമാറിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. ദ്വാരപാലക ശിൽപ കേസില് എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന് ജാമ്യം അനുവദിച്ചത്.
ആദ്യം അറസ്റ്റിലായ കട്ടിളപാളി കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. 90 ദിവസത്തെ റിമാൻഡ് പൂർത്തിയായതോടെയാണ് ദ്വാരപാലക കേസിലും ജാമ്യ ഹർജി നൽകിയത്. രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ച പത്മകുമാർ വൈകുന്നേരത്തോടെയാണ് ജയിൽ മോചിതനായത്.
കട്ടളപ്പാളിയിലെ സ്വർണ്ണം അപഹരിച്ച കേസിൽ നവംബർ 20 നാണ് പത്മകുമാർ ആദ്യം അറസ്റ്റിലാകുന്നത്. ഈ കേസിൽ നേരത്തെ കോടതി ജാമ്യം അനുവദിച്ചു. ഡിസംബർ രണ്ടിനാണ് ദ്വാരപാലക കേസിൽ പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയത്.
സ്വാഭാവിക ജാമ്യത്തിന്റെ ആനുകൂല്യം അതിലും പത്മകുമാറിന് കിട്ടി. ദേവസ്വം മിനിറ്റ്സ് ഉൾപ്പെടെ തിരുത്തി സ്വർണ്ണകൊള്ളയ്ക്ക് പത്മകുമാർ കൂട്ടുനിന്നുവെന്നായിരുന്നു എസ്ഐടി കണ്ടെത്തൽ.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ ദേശീയ, വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി മുജ്തബ ക്രിയേഷൻസ് ബാനറിൽ ഹബീബുള്ള മുറ്റിച്ചൂർ സംവിധാനം നിർവഹിച്ച മ്യൂസിക്കൽ വീഡിയോ ആൽബം "യാ വതൻ അൽ കുവൈറ്റ്' റിലീസ് ചെയ്തു.
പ്രശസ്ത ഗായിക യുംന അജിൻ ഈണം നൽകിയ ആൽബത്തിൽ കുവൈറ്റിലെ നൂറിലധികം കലാകാരന്മാർ അഭിനയിച്ചിട്ടുണ്ട്. ഹലാ ഫെബ്രുവരി ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഭാഷകളിൽ വരികൾ കോർത്തിണക്കി ആൽബങ്ങൾ പുറത്തിറക്കുന്ന മുജ്തബ ക്രിയേഷൻസിന്റെ പന്ത്രണ്ടാമത്തെ ആൽബമാണിത്.
അബ്ബാസിയ അസ്പെയർ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കലാ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ഡോ. അബ്ദുല്ല ഹംസ (ഡാലിയ ഗ്രൂപ്പ് ചെയർമാൻ), ആബിദ് (ദുബായി കറക്ക് മാനേജിംഗ് ഡയറക്ടർ), അബ്ദുറഹ്മാൻ (അൽ അൻസാരി എക്സ്ചേഞ്ച് മാനേജർ), ലോക കേരള സഭാംഗങ്ങളായ ഹിക്മത്ത് ടിവി, മണിക്കുട്ടൻ എടക്കാട്, സത്താർ കുന്നിൽ, മാധ്യമ പ്രവർത്തകരായ സിദ്ധീഖ് വലിയകത്ത്, അനിൽ പി അലക്സ്, സലീം കോട്ടയിൽ, ജലിൻ തൃപ്രയാർ, മുനീർ അഹമദ്, എസ്.എ. ഷഹീദ് ലബ്ബ, മുനീർ പെരുമുഖം തുടങ്ങിയവർ സംസാരിച്ചു.
മുജ്തബ ഗ്രൂപ്പിന്റെ അണിയറ പ്രവർത്തകരായ ഹബീബുള്ള മുറ്റിച്ചൂർ, രാജേഷ് കൊച്ചിൻ (ഡികെ ഡാൻസ്), മൊയ്തു മേമി, ഇസ്മായിൽ വള്ളിയോത്ത്, കെ.പി. റാഷിദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ദേശസ്നേഹവും സാംസ്കാരിക ഐക്യവും പ്രതിഫലിപ്പിക്കുന്ന ഈ ആൽബം, കുവൈറ്റിലെ ഹാലാ ഫെബ്രുവരി ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകരുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.
Kerala
തലശേരി: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും പെട്ടെന്ന് പുറത്തുവിടണമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നിലപാടുകൾ തിരുത്തണമെന്നും കെസിവൈഎം വാർഷിക സെനറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
തലശേരി അതിരൂപതയുടെ ആതിഥേയത്വത്തിൽ രണ്ടു ദിവസങ്ങളിലായി സാൻജോസ് മെട്രോപൊളിറ്റൻ സ്കൂളിൽ നടന്ന കെസിവൈഎം 48-ാം സംസ്ഥാന വാർഷിക സെനറ്റ് സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.
ജനാധിപത്യം ഒരു സംവിധാനം മാത്രമല്ല, അതൊരു സംസ്കാരമാണെന്ന് സ്പീക്കർ പറഞ്ഞു. യുവജനങ്ങൾ ചർച്ച ചെയ്യുകയും ചിന്തിക്കുകയും ഉത്തരവാദിത്വത്തോടെ പ്രതികരിക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം ശക്തമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യാതിഥിയായിരുന്നു. സഭയും സമൂഹവും നേരിടുന്ന സമകാലീന വെല്ലുവിളികളെ യുവത്വം ജാഗ്രതയോടെ അഭിമുഖീകരിക്കണമെന്ന് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിൽ അധ്യക്ഷത വഹിച്ചു. കേരളത്തിലെ 32 രൂപതകളിൽ നിന്നുള്ള കെസിവൈഎം നേതാക്കൾ സെനറ്റിൽ പങ്കെടുത്തു. സംസ്ഥാന വാർഷിക റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു.
യുവജന കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ് ഡോ. ഡെന്നിസ് കുറുപ്പശേരിൽ സംസ്ഥാന യൂത്ത് അസംബ്ലിയുടെ റിപ്പോർട്ട് പ്രസിഡന്റ് എബിൻ കണിവയലിൽനിന്ന് ഏറ്റുവാങ്ങി. യുവജന പ്രസ്ഥാനങ്ങൾ ആത്മീയതയോടൊപ്പം സാമൂഹിക ബോധവും വളർത്തണമെന്നും സഭാസമൂഹത്തിൽ ഒരു പ്രകാശകേന്ദ്രമാകാൻ യുവജനങ്ങൾ മുന്നോട്ടുവരണമെന്നും ബിഷപ് ഡോ. കുറുപ്പശേരി പറഞ്ഞു.
വിദ്യാഭ്യാസം, തൊഴിൽ, ലഹരി സംസ്കാരം, വിദേശ കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. സമാപന സമ്മേളനം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ മുഖ്യാതിഥിയായിരുന്നു.
പുതിയ ഭാരവാഹികൾ: ഷിബിൻ ഷാജി (മാവേലിക്കര രൂപത)-പ്രസിഡന്റ്, കാസി പൂപ്പന (കൊച്ചി രൂപത)- ജനറൽ സെക്രട്ടറി, ആഗി മരിയ (താമരശേരി രൂപത), സാം സണ്ണി (ഇടുക്കി രൂപത)- വൈസ് പ്രസിഡന്റുമാർ, ജോയൽ ജോൺ (ചങ്ങനാശേരി അതിരൂപത), സെഞ്ജു ജേക്കബ് (പാലാ രൂപത), ധന്യ മോഹൻരാജ് (വിജയപുരം രൂപത), പിൻസി പീറ്റർ (മൂവാറ്റുപുഴ രൂപത)- സെക്രട്ടറിമാർ, ജെൻസൻ ആൽബി (കോട്ടപ്പുറം രൂപത)- ട്രഷറർ.
Kerala
കണ്ണൂർ: സിപിഎമ്മിൽ നിന്ന് പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന്റെ `നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന തലക്കെട്ടിലുള്ള പുസ്തകം പ്രകാശനം ചെയ്തു. രാഷ്ടീയ നിരീഷകൻ ജോസഫ് സി. മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്.
സിപിഎം പ്രവർത്തകർ പരിപാടി അലങ്കോലമാക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച് കുഞ്ഞികൃഷ്ണൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പുസ്തക പ്രകാശന ചടങ്ങിന് വലിയ സുരക്ഷ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നൽകിയിട്ടുണ്ട്.
വലിയ ജനാവലിയാണ് പുസ്തക പ്രകാശന ചടങ്ങിന് എത്തിയത്. ചടങ്ങിൽ സംസാരിച്ച കുഞ്ഞികൃഷ്ണൻ പ്രകാശന ചടങ്ങ് അലങ്കോലമാക്കാൻ സിപിഎമ്മും ഡിവൈഎഫ്ഐയും ശ്രമം നടത്തിയെന്നും നവമാധ്യമങ്ങളിലൂടെ തന്നെ മോശക്കാരനാക്കാൻ വലിയ ശ്രമം നടക്കുന്നുണ്ടെന്നും ആരോപിച്ചു.
പ്രകാശന ചടങ്ങിന് ശേഷം പുസ്തകം വാങ്ങാനും വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പടെയുള്ള സിപിഎം നേതാക്കളും സൈബർ വിംഗും കുഞ്ഞികൃഷ്ണനെതിരേ രൂക്ഷമായ പ്രതികരണങ്ങളാണ് നടത്തുന്നത്.
Kerala
തിരുവനന്തപുരം: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് ഭരണപക്ഷത്തെ കേരള കോണ്ഗ്രസ്- എം അംഗമായ ജോബ് മൈക്കിൾ.
നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുന്പോഴാണ് ജോബ് മൈക്കിൾ ഈ ആവശ്യം ഉന്നയിച്ചത്.
International
അബുജ: നൈജീരിയയിൽ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികനെ മോചിപ്പിച്ചു.
കഡുന അതിരൂപതയിൽപ്പെട്ട സെന്റ് സ്റ്റീഫൻ ഇടവക വികാരി ഫാ. ബൊബ്ബോ പാസ്കലിനെയാണു രണ്ടുമാസത്തെ തടങ്കലിനുശേഷം മോചിപ്പിച്ചത്.
കഴിഞ്ഞ നവംബർ 17-നാണ് വൈദികമന്ദിരത്തിലേക്ക് ഇരച്ചുകയറിയ തോക്കുധാരികൾ വൈദികനെ തട്ടിക്കൊണ്ടുപോയത്.
വൈദികന്റെ മോചനത്തിനായി പരിശ്രമിക്കുകയും പ്രാർഥിക്കുകയും ചെയ്ത എല്ലാവർക്കും നന്ദിയർപ്പിക്കുന്നതായി അതിരൂപത ആർച്ച്ബിഷപ് മാത്യു മാൻ ഒസൊ ധാഗൊസൊ പറഞ്ഞു.
Kerala
ചങ്ങനാശേരി: സീറോമലബാര് സഭ പ്രഖ്യാപിച്ചിരിക്കുന്ന സമുദായ ശക്തീകരണവര്ഷം 2026ന് ചങ്ങനാശേരി അതിരൂപതയില് പ്രൗഢോജ്വല തുടക്കും. കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോനാ പള്ളി ഓഡിറ്റോറിയത്തിലെ ആര്ച്ച്ബിഷപ് മാര് ജോസഫ് പവ്വത്തില് നഗറില് നസ്രാണി പാരമ്പര്യത്തനിമയില് സംഘടിപ്പിച്ച സമ്മേളനത്തില് ആര്ച്ച്ബിഷപ് മാര് തോമസ് തറയില് സമുദായ വര്ഷാചരണത്തിന് ദീപം തെളിച്ചു. സമുദായബോധം അഭിമാനബോധമാണെന്നും സമുദായ ശക്തീകരണം മറ്റാര്ക്കും എതിരല്ലെന്നും മാര് തോമസ് തറയില് അഭിപ്രായപ്പെട്ടു.
ക്രിസ്ത്യന് ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിച്ചു സമര്പ്പിച്ച ജസ്റ്റീസ് ജെ.ബി. കമ്മീഷന് റിപ്പോര്ട്ടിലെ ഇരുനൂറോളം ശിപാര്ശകള് നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും റിപ്പോര്ട്ട് പുറത്തുവിട്ടിട്ടില്ല. സര്ക്കാര് ഈ വിഷയത്തില് ശ്രദ്ധിക്കുന്നുണ്ടെന്നതില് സന്തോഷമുണ്ട്. എന്നാല് പാലൊളി മുഹമ്മദ്കുട്ടി കമ്മീഷന്റെ ശിപാര്ശകള് എല്ലാവര്ക്കും മനസിലാക്കത്തക്കവിധം ഇന്റർനെറ്റിലടക്കം പരസ്യമാക്കിയിരുന്നു. ഇതുപോലെ ജസ്റ്റീസ് കോശി കമ്മീഷന് റിപ്പോര്ട്ടിലെ ശിപാര്ശകളും പുറത്തുവിടണമെന്ന് മാര് തോമസ് തറയില് ആവശ്യപ്പെട്ടു.
സമുദായം തുടങ്ങിയ സ്കൂളുകളും കോളജുകളും ആശുപത്രികളും നമുക്കുവേണ്ടിമാത്രമായിരുന്നില്ല. നമുക്ക് എയ്ഡഡ് സ്ഥാപനങ്ങള് അനുവദിച്ചത് ഏതാണ്ട് ആനുകൂല്യം പോലെയാണെന്നും അര്ഹമല്ലാത്തത് ചോദിച്ചു വാങ്ങിയെന്നുമുള്ള ശബ്ദം ഉയരുന്നുണ്ട്. സഭയ്ക്ക് എയ്ഡഡ് സ്കൂളുകള് അനുവദിച്ചിരുന്നില്ലെങ്കില് കേരളത്തിന്റെ വിദ്യാഭ്യാസ സംസ്കാരം എവിടെ നില്ക്കുമായിരുന്നു? ജാതിമത ഭേദമെന്യേ വിദ്യാഭ്യാസം നല്കാന് ക്രൈസ്തവ സമുദായം തയാറായതിനാലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള് അനുവദിച്ചു കിട്ടിയത്.
പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്ന വലിയ ഏജന്സിയായി മാറാന് ക്രൈസ്തവ സമുദായത്തിനു കഴിഞ്ഞെങ്കില് പൊതുസമൂഹം ആകമാനം അതിന്റെ ഫലം അനുഭവിച്ചിട്ടുണ്ടെന്നത് വിസ്മരിക്കരുത്. നാം നമുക്കുവേണ്ടി മാത്രമായി ഒന്നും ചോദിച്ചിട്ടില്ല. സമത്വം വേണമെന്നു മാത്രമേ സര്ക്കാരിനോട്ആവശ്യപ്പെടുന്നുള്ളൂ. ഭിന്നശേഷി സംവരണത്തിന്റെ പേരിലുള്ള വിഷയം പരിഹരിക്കണമെന്നു പറയുന്നത് സഭയ്ക്കുവേണ്ടി മാത്രമല്ല, പൊതുസമൂഹനന്മയ്ക്കുവേണ്ടിയാണെന്നും മാര് തോമസ് തറയില് വ്യക്തമാക്കി.
നമ്മുടെ ജാഗ്രതക്കുറവു മൂലമാണ് സമുദായത്തിന് ക്ഷീണം സംഭവിച്ചത്. വോട്ട്ബാങ്ക് രാഷ്ട്രീയം എല്ലാ രാഷ്ട്രീയക്കാര്ക്കുമുണ്ട്. സമുദായത്തെ വളര്ത്തിയെടുക്കാനുള്ള വലിയ ജാഗ്രത നമുക്കുണ്ടാകണം. സഭയുടേയും സമൂഹത്തിന്റെയും നന്മകളെക്കുറിച്ചു ചിന്തിക്കാന് സമുദായശക്തീകരണ വര്ഷത്തില് സാധിക്കണമെന്നും മാര് തോമസ് തറയില് ആഹ്വാനം ചെയ്തു.
ആര്ച്ച്ബിഷപ് എമരിറ്റസ് മാര് ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തി. ക്രിസ്ത്യന് ന്യൂനപക്ഷങ്ങള്ക്കായുള്ള പഠന കമ്മീഷന് ചെയര്മാനായിരുന്ന റിട്ട. ജസ്റ്റീസ് ജെ.ബി. കോശി മുഖ്യാതിഥിയായിരുന്നു. അതിരൂപത വികാരി ജനറാള് മോണ്. ആന്റണി എത്തയ്ക്കാട്ട് ആമുഖ പ്രഭാഷണവും കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബല് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില് മാര്ഗനിര്ദേശ പ്രഭാഷണവും നടത്തി.
യുവദീപ്തി എസ്എംവൈഎം ഡയറക്ടര് റവ. ഡോ. സാവിയോ മാനാട്ട് പതാകയുയര്ത്തി. കുറുമ്പനാടം ഫൊറോനാ പള്ളി വികാരി റവ. ഡോ. ചെറിയാന് കറുകപ്പറമ്പില്, അതിരൂപത പിആര്ഒ അഡ്വ. ജോജി ചിറയില്, പാസ്റ്ററല് കൗണ്സില് സെക്രട്ടറി ഡോ. രേഖാ മാത്യൂസ്, അതിരൂപത കത്തോലിക്ക കോണ്ഗ്രസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്, സീറോമലബാര് പബ്ലിക് അഫയേഴ്സ് കമ്മീഷന് സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്, കത്തോലിക്ക കോണ്ഗ്രസ് അതിരൂപത സെക്രട്ടറി ബിനു ഡൊമനിക്, ഫാ. ജേക്കബ് കാട്ടടി എന്നിവര് പ്രസംഗിച്ചു.
Kerala
കൊച്ചി: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് (കെപിപിഎച്ച്എ) വജ്രജൂബിലി സംസ്ഥാനസമ്മേളനം ഏപ്രില് ഏഴ്, എട്ട്, ഒമ്പത് തീയതികളില് കോഴിക്കോട്ട് നടക്കും. ഇതിന്റെ പ്രചാരണാര്ഥം തയാറാക്കിയ പോസ്റ്ററുകളുടെ പ്രകാശനം എറണാകുളം അധ്യാപകഭവനില് നടന്നു.
സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല് സെക്രട്ടറി ജി. സുനില്കുമാര്, എം.ഐ. അജികുമാര്, സി.എഫ്. റോബിന്, കെ.പി. വേണുഗോപാലന് തുടങ്ങിയവര് പ്രസംഗിച്ചു.
Business
കൊച്ചി: കോഴിക്കറിയുടെ രുചിപ്പാട്ടായി. ലോക ചിക്കൻ കറി ദിനത്തിൽ ഈസ്റ്റേൺ ആണ് ‘ചിക്കൻ സോംഗ്’ എന്നപേരിൽ ഫോക്-റോക്ക് മ്യൂസിക് ഫിലിം പുറത്തിറക്കിയത്.
കേരളത്തിന്റെ തനത് രുചിവൈവിധ്യങ്ങളെയും സാംസ്കാരികപൈതൃകത്തെയും കോർത്തിണക്കിയാണു പാട്ടിന്റെ അവതരണം.
മലയാളിയുടെ ദൈനംദിന ജീവിതത്തിലും ആഘോഷങ്ങളിലും ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായ കോഴിക്കറി വിഭവത്തോടുള്ള ആദരമാണ് ഈ സംഗീതശില്പമെന്ന് ഈസ്റ്റേൺ സിഇഒ ഗിരീഷ് നായർ പറഞ്ഞു.
സാധാരണക്കാരന്റെ പ്രാതൽ മുതൽ വലിയ ആഘോഷങ്ങളിലെ വിരുന്നുകളിൽ വരെ കോഴിക്കറി എങ്ങനെ ഒരു വികാരമായി മാറുന്നുവെന്ന് പാട്ടിലൂടെ ആവിഷ്കരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിന്നണി ഗായകൻ സൂരജ് സന്തോഷും നടൻ മണിക്കുട്ടനും അണിനിരക്കുന്ന ഗാനാവിഷ് കാരം മൃദുൽ നായരാണു സംവിധാനം ചെയ്തത്. സുഹൈൽ കോയയുടെ വരികൾക്ക് മണികണ്ഠൻ അയ്യപ്പ ഈണമിട്ടു. കൊച്ചിയിൽ നടന്ന ചടങ്ങിൽ പാട്ടിന്റെ അവതരണം നടത്തി.
Kerala
കാസർഗോഡ്: കെഎസ്ആർടിസി ബസിനു കല്ലെറിഞ്ഞതിനു പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉപ്പള മണ്ണംകുഴി പുതുക്കുടി ഹമീദ് അലിയെ (65) ആണ് ഇന്ന് രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച കർണാടകയിലായിരുന്നു ഇയാൾ കെഎസ്ആർടിസി ബസിനു കല്ലെറിഞ്ഞത്. മംഗളൂരു ഭാഗത്തുനിന്നു കാസർഗോട്ടേക്കു വരികയായിരുന്ന ബസിനാണ് തലപ്പാടിയിൽ വച്ച് കല്ലേറുണ്ടായത്. ബസിന്റെ പിൻഭാഗത്തെ ചില്ല് തകർന്നു. മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്ത ഹമീദ് അലിയെ കർണാടകയിലെ ഉള്ളാൽ പോലീസിനു കൈമാറുകയായിരുന്നു.
കേസ് രജിസ്റ്റർ ചെയ്ത ഉള്ളാൽ പോലീസ് ഹമീദ് അലിയെ വിട്ടയച്ചു. തലപ്പാടിയിൽനിന്നു മഞ്ചേശ്വരത്തേക്കു വരാൻ മൂന്ന് ബസുകൾക്ക് കൈ കാണിച്ചിട്ടും നിർത്താതെ പോയതോടെയാണ് കല്ലെറിഞ്ഞതെന്നാണ് ഇയാൾ പോലീസിനോടു പറഞ്ഞത്.
NRI
മനാമ: ബഹ്റിൻ പ്രവാസിയായ സുനിൽ തോമസ് റാന്നി ആദ്യമായി എഴുതിയ ക്രിസ്മസ് കരോൾ ഗാനം സംഗീത ആൽബം "സുകൃത ജനനം' റിലീസ് ചെയ്തു. പുൽക്കൂട്ടിൽ പിറന്നൊരു പൈതൽ എന്ന് തുടങ്ങുന്ന ഗാനം സുനിൽ റാന്നിയുടെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്.
ഇന്ത്യൻ ക്ലബിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. ജേക്കബ് തോമസ് കാരക്കലിന്റെ സാന്നിധ്യത്തിൽ ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് ഗാനത്തിന്റെ യൂട്യൂബ് റിലീസ് നിർവഹിച്ചു.
ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ച ഇന്ത്യൻ ക്ലബിൽ നടന്ന റിലീസ് ചടങ്ങിൽ ഇവന്റ് കോഓർഡിനേറ്റർ ബിനോജ് മാത്യു, ഇന്ത്യൻ ക്ലബ് ഭാരവാഹികൾ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധിപേർ പങ്കെടുത്തു.
International
വാഷിംഗ്ടണ് ഡിസി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും കോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ടുള്ള "എപ്സ്റ്റീൻ ഫയൽസ്' പുറത്തുവിട്ടുതുടങ്ങി. 300,00 പേജുകളുള്ള നടുക്കുന്ന ആദ്യ ബാച്ച് രേഖകളാണ് യുഎസ് ജസ്റ്റീസ് ഡിപ്പാര്ട്ട്മെന്റ് പുറത്തുവിട്ടത്. ബാക്കിയുള്ളവ വരുന്ന ആഴ്ചകളിലും പുറത്തുവിടും.
പുറത്തുവിട്ട ഫയലുകളിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റണിന്റെ ചിത്രങ്ങളുമുണ്ട്. ക്ലിൻണിന്റെ ആയിരകണക്കിന് ചിത്രങ്ങളാണുള്ളത്. ചിത്രങ്ങൾ എപ്പോൾ പകർത്തിയതാണെന്ന് ഫയലുകളിൽ പറയുന്നില്ല.
ചിത്രങ്ങൾ പുറത്തിങ്ങിയതിനുശേഷം നിരവധി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ സാമൂഹ്യ മാധ്യമങ്ങളിലുടെ പങ്കുവച്ചു. നോർത്ത് കരോളിനിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സംസാരിച്ചെങ്കിലും ഈ വിഷയത്തെകുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല.
പുതിയ ചിത്രങ്ങളെ കുറിച്ച് പ്രതികരിക്കാന് ക്ലിന്റണ് തയാറായില്ലെങ്കിലും എപ്സ്റ്റൈനുമായി സമയം ചെലവഴിച്ചതില് താന് ഖേദിക്കുന്നുവെന്നും എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെ കുറിച്ച് അറിയില്ലായിരുന്നുവെന്നും ക്ലിന്റണ് നേരത്തെ പറഞ്ഞിരുന്നു.